Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
ഗസയിലെ കുട്ടികളെ പിന്തുണയ്ക്കുന്നതിനായി ഇ.എ.എ 'കെസ്വെറ്റ് അൽ ഈദ്' കാമ്പയിൻ ആരംഭിച്ചു

April 03, 2024

news_malayalam_education_above_all_updates

April 03, 2024

ന്യൂസ്‌റൂം ബ്യുറോ

ദോഹ: ഗസ മുനമ്പിൽ മാനുഷിക പിന്തുണ നൽകുന്നതിന് എജ്യുക്കേഷൻ എബൗവ് ഓൾ ഫൗണ്ടേഷൻ്റെ (ഇഎഎ) ചെയർപേഴ്സൺ ഷെയ്ഖ മോസ ബിൻത് നാസറിൻ്റെ നേതൃത്വത്തിൽ 'കെസ്വെറ്റ് അൽ ഈദ്' കാമ്പയിൻ ആരംഭിച്ചു. കാമ്പയിനിൽ 0 മുതൽ 16 വയസ്സുവരെയുള്ള കുട്ടികൾക്ക് പുതിയ വസ്ത്രങ്ങൾ നൽകും. ഖത്തർ റെഡ് ക്രസൻ്റ്, അൽ-മുജാദില സെൻ്റർ ആൻഡ് മോസ്‌ക് ഫോർ വുമൺ, മിനാരീൻ മോസ്‌ക് എന്നിവയുടെ സഹകരണത്തോടെയാണ് കാമ്പയിൻ ആരംഭിച്ചത്. 

കാമ്പയിനിൽ 0 മുതൽ 16 വയസ്സുവരെയുള്ള കുട്ടികൾക്ക് പുതിയ വസ്ത്രങ്ങൾ നൽകും. ഇന്ന് (റമദാൻ 24) മുതൽ ഈദുൽ ഫിത്വർ വരെ കാമ്പയിൻ തുടരും. അൽ-മുജാദില സെൻ്റർ, മോസ്‌ക് ഫോർ വുമൺ, മിനാരീൻ മോസ്‌ക്, എജ്യുക്കേഷൻ സിറ്റി എന്നിവിടങ്ങളിലാണ് കളക്ഷൻ പോയിൻ്റുകൾ.

സംഭാവന നൽകാനും കാമ്പയിന് പിന്തുണയ്ക്കാനും ആഗ്രഹിക്കുന്ന വ്യക്തികൾക്ക് കളക്ഷൻ പോയിൻ്റുകളിൽ സ്ഥിതി ചെയ്യുന്ന നിയുക്ത വസ്ത്ര ബോക്‌സുകളിൽ പുതിയ വസ്ത്രങ്ങൾ സംഭാവന ചെയ്യാവുന്നതാണ്. തറാവീഹ് നമസ്‌കാരത്തിന് ശേഷം അർദ്ധരാത്രി വരെ പൊതുജനങ്ങൾക്ക് നേരിട്ട് സംഭാവന ചെയ്യാവുന്നതാണ്. താൽപ്പര്യമുള്ളവർക്ക്, ഓൺലൈൻ സംഭാവനകളും നൽകാം: https://donate.educationaboveall.org/

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/IocT7PQnr4MEYpMCPpqwIn
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News