Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
ഖത്തറിൽ റമദാൻ 2024 കാമ്പെയ്‌നിൻ്റെ ഭാഗമായി ‘ഗോൾസ്4ഗുഡ്’ ടൂർണമെൻ്റ് സംഘടിപ്പിക്കുന്നു 

February 28, 2024

news_malayalam_event_updates_in_qatar

February 28, 2024

ന്യൂസ്‌റൂം ബ്യുറോ

ദോഹ: ഖത്തറിൽ റമദാൻ 2024 കാമ്പെയ്‌നിൻ്റെ ഭാഗമായി എജ്യൂക്കേഷൻ എബൗവ് ഓൾ (ഇഎഎ) ഫൗണ്ടേഷൻ ‘ഗോൾസ്4ഗുഡ്’ ടൂർണമെൻ്റ് സംഘടിപ്പിക്കുന്നു. 'റീബിൾഡ് ഹോപ്പ് ഫോർ ചിൽഡ്രൻ' എന്നാണ് കാമ്പെയ്‌നിൻ്റെ പേര്. വെള്ളിയാഴ്ച (മാർച്ച് 1) മത്സരം നടക്കും. യുവാക്കളുടെ വിദ്യാഭ്യാസ ശ്രമങ്ങളെ പിന്തുണയ്ക്കുന്നത് ലക്ഷ്യമിട്ട് ദോഹ കോളേജിലാണ് പരിപാടി സംഘടിപ്പിക്കുന്നത്. 

ഖത്തറിലെ 30 സ്‌കൂളുകളിൽ നിന്നുള്ള വിദ്യാർത്ഥികൾ മത്സരത്തിൽ പങ്കെടുക്കും. ഉച്ചയ്ക്ക് 1 മണി മുതൽ രാത്രി 8 മണി വരെയാണ് മത്സരം. 10 മുതൽ 18 വരെ പ്രായമുള്ള മത്സരാർത്ഥികളെ മൂന്ന് പ്രായ വിഭാഗങ്ങളിലായി ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും ടീമുകളായി തരം തിരിക്കും. ഗ്രൂപ്പ് ഘട്ടങ്ങൾ, നോക്കൗട്ട് റൗണ്ട്, ക്വാർട്ടർ ഫൈനൽ, സെമി ഫൈനൽ, ഗ്രാൻഡ് ഫൈനൽ എന്നിങ്ങനെയുള്ള വിഭാഗങ്ങളിൽ ചാമ്പ്യൻഷിപ്പ് മത്സരങ്ങൾ നടക്കും. വിജയികൾക്ക് മികച്ച കളിക്കാരൻ, മികച്ച ഗോൾ, മികച്ച ഗോൾകീപ്പർ എന്നിവയ്ക്കുള്ള ട്രോഫികളും സർട്ടിഫിക്കറ്റുകളും വ്യക്തിഗത അവാർഡുകളും ലഭിക്കും. വിവിധ കമ്പനികളിൽ നിന്നുള്ള സന്നദ്ധപ്രവർത്തകർ സംഘടിപ്പിക്കുന്ന കാർണിവൽ ഗെയിമുകളും സന്ദർശകർക്കായി ഒരുക്കും. 

ഫുട്ബോൾ ചാമ്പ്യൻഷിപ്പിന് പുറമെ "വിദ്യാഭ്യാസം" എന്ന വിഷയത്തിൽ ചിത്രരചന മത്സരവും സംഘടിപ്പിക്കുന്നുണ്ട്. ജൂനിയർ കുട്ടികൾക്കും (6-13 വയസ്സ്), മുതിർന്നവർക്കും (14-19 വയസ്സ് വരെ) മത്സരത്തിൽ പങ്കെടുക്കാം. തെരഞ്ഞെടുക്കുന്ന വിഷയം, നിറത്തിന്റെ ഉപയോഗം, വൃത്തി, മൗലികത എന്നിവ വിലയിരുത്തി വിജയിയെ തീരുമാനിക്കും. 

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/IocT7PQnr4MEYpMCPpqwIn
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News