Breaking News
യുഎഇയിൽ 10 വർഷം കാലാവധിയുളള ബ്ലൂ റെസിഡൻസി വിസ പ്രഖ്യാപിച്ചു   | ഖത്തർ വിദേശകാര്യ മന്ത്രാലയ സഹമന്ത്രിക്ക് "ചാമ്പ്യൻ ഓഫ് ഹ്യൂമാനിറ്റേറിയൻ ഡിപ്ലോമസി" അവാർഡ് | ഫിഫ അറബ് കപ്പിന്റെ മൂന്ന് പതിപ്പുകള്‍ക്ക് ആതിഥേയത്വം വഹിക്കാൻ ഖത്തർ | എയർ ഇന്ത്യ എക്സ്പ്രസിന്റെ കണ്ണൂർ-അബുദാബി സർവീസ് മുന്നറിയിപ്പില്ലാതെ റദ്ദാക്കി; വിമാനത്താവളത്തിൽ പ്രതിഷേധം, മറ്റ് രണ്ടു വിമാനങ്ങൾ കൂടി റദ്ദാക്കി | അബുദാബിയിൽ ഹൃദയാഘാതത്തെ തുടർന്ന് മലപ്പുറം സ്വദേശി മരിച്ചു  | ഖത്തർ ഇന്ത്യന്‍ എംബസിയുടെ കോണ്‍സുലാര്‍ സേവനങ്ങളുടെ സമയം പുനഃക്രമീകരിച്ചു  | എം.​എ. യൂ​സു​ഫ​ലി ഖത്തർ അ​മീ​റു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി | സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു,ഇന്ത്യയിൽ മരുന്നില്ല  | ഇന്ത്യയിൽ പൗരത്വ ഭേദഗതി നിയമം നിലവിൽ വന്നു,ആദ്യം അപേക്ഷിച്ച 14 പേർക്ക് സർട്ടിഫിക്കറ്റുകൾ നൽകി | താഴ്ന്ന വരുമാനക്കാരായ പ്രവാസികൾക്ക് ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കാൻ  'കൊഡാക',എം-3 മാജിക്കൽ മ്യൂസിക്കൽ മൊമെന്റ്‌സ്‌ വെള്ളിയാഴ്ച |
ഹമദ് വിമാനത്താവളത്തില്‍ യാത്രക്കാരനില്‍ നിന്ന് മയക്കുമരുന്ന് പിടികൂടി

October 09, 2023

Gulf_Malayalam_News

October 09, 2023

ന്യൂസ്‌റൂം ബ്യുറോ

ദോഹ: ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ യാത്രക്കാരനില്‍ നിന്ന് മയക്കുമരുന്ന് പിടികൂടി. സംശയത്തെ തുടര്‍ന്ന് കസ്റ്റംസ് നടത്തിയ പരിശോധനയിലാണ് വിമാനത്താവളത്തില്‍ എത്തിയ യാത്രക്കാരനില്‍ നിന്ന് 2.07കിലോ ഷാബൂ( ഒരു തരം പുകയില ഉല്‍പ്പന്നം) പിടികൂടിയത്. ബാഗിനുള്ളില്‍ കടലാസുകള്‍ക്കിടയിലാണ് മയക്കുമരുന്ന് സൂക്ഷിച്ചിരുന്നതെന്ന് കസ്റ്റംസ് വ്യക്തമാക്കി. 

കഴിഞ്ഞ ആഴ്ച കസ്റ്റംസ് ഹമദ് തുറമുഖത്ത്  നടത്തിയ പരിശോധനയില്‍ വന്‍തോതില്‍ ഹാഷിഷ് പിടികൂടിയിരുന്നു. മൃഗങ്ങള്‍ക്കായുള്ള ഭക്ഷണം എന്ന് രേഖപ്പെടുത്തി വൈക്കോല്‍ക്കെട്ടുകളില്‍ ഒളിപ്പിച്ചുകടത്താന്‍ ശ്രമിച്ച 87.54 കിലോ ഹാഷിഷ് പിടികൂടിയതായി കസ്റ്റംസ് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച വീഡിയോയില്‍ വ്യക്തമാക്കുന്നു. രാജ്യത്തേക്ക് അനധികൃത വസ്തുക്കള്‍ കൊണ്ടുവരുന്നതിനെതിരെ ജനറല്‍ കസ്റ്റംസ് അതോറിറ്റി മുന്നറിയിപ്പ് നല്‍കിയിരുന്നു. ആധുനിക സാങ്കേതിക ഉപകരണങ്ങള്‍ ഉപയോഗിച്ചും യാത്രക്കാരുടെ ശരീര ഭാഷ മനസിലാക്കിയും കള്ളക്ക
ത്ത് കണ്ടുപിടിക്കാനുള്ള സംവിധാനങ്ങള്‍ കസ്റ്റംസ് സജ്ജമാക്കിയിട്ടുണ്ട്.

ന്യൂസ്റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/FSQLmJGMow51SCIIBEEcWV


Latest Related News