Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
ദോഹ എക്‌സ്‌പോ ഡയലോഗ്‌സില്‍ ഇന്ന് ഡോ. സാക്കിര്‍ നായിക് സംസാരിക്കും

March 23, 2024

March 23, 2024

ന്യൂസ്‌റൂം ബ്യൂറോ

ദോഹ: ദോഹ എക്‌സ്‌പോയുടെ  ഇന്നത്തെ ഡയലോഗ് സെക്ഷനില്‍ പ്രമുഖ ഇന്ത്യന്‍ ഇസ്ലാമിക് പ്രഭാഷകന്‍ ഡോ. സാക്കിര്‍ നായിക് സംസാരിക്കും. സാമൂഹിക മാധ്യമങ്ങളിലൂടെ അല്‍ബലാദിയയാണ് ഇക്കാര്യം അറിയിച്ചത്. 'ഇസ്ലാം - സമാധാനത്തിന്റേയും സുസ്ഥിരതയുടേയും മതം' എന്ന തലക്കെട്ടിലുള്ള സെക്ഷനില്‍ അദ്ദേഹം പ്രഭാഷണം നടത്തും. 

കള്‍ച്ചറല്‍ സോണിലെ കള്‍ച്ചറല്‍ അരീനയില്‍ ഇന്ന് രാത്രി 9.30 മുതല്‍ അര്‍ധരാത്രിവരെയാണ് പരിപാടി. അതേസമയം അല്‍ ബിദ പാര്‍ക്കില്‍ 2023 ഒക്ടോബറില്‍ ആരംഭിച്ച ദോഹ അഗ്രിക്കള്‍ച്ചറല്‍ എക്‌സ്‌പോ ഈ മാസം അവസാനിക്കും. 

സാക്കിര്‍ നായികിനെക്കുറിച്ച്: 

മെഡിക്കല്‍ രംഗത്ത് നിന്ന് ഇസ്ലാമിക രംഗത്തേക്ക് എത്തിയ വ്യക്തി. വാദപ്രതിവാദങ്ങളിലൂടെയും സംവാദങ്ങളിലൂടെയും ആഗോള തലത്തില്‍ ശ്രദ്ധിക്കപ്പെട്ടു. 1991ല്‍ , ഇസ്ലാമിക പ്രബോധകരുടെ പരിശീലനത്തിനായി ഇസ്ലാമിക് റിസര്‍ച്ച് ഫൗണ്ടേഷന്‍ ആരംഭിച്ചു. ഡോ. വില്യം കാംബെല്ലുമായി 2000ല്‍ 'ഖുര്‍ആനും ബൈബിളും' എന്ന വിഷയത്തില്‍ അമേരിക്കയില്‍ നടന്ന സംവാദമാണ് ഏറ്റവും ശ്രദ്ധിക്കപ്പെട്ടത്.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/IocT7PQnr4MEYpMCPpqwIn
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News