Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
ദോഹ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് വോളന്റിയേഴ്‌സിനെ ക്ഷണിക്കുന്നു

October 10, 2023

news_malayalam_volunteer_registration_updates

October 10, 2023

ന്യൂസ്‌റൂം ബ്യുറോ

ദോഹ: പതിനൊന്നാമത് അജ്‌യാല്‍ ഫിലിം ഫെസ്റ്റിവെലിനായി ദോഹ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് വോളന്റിയേഴ്‌സിനെ ക്ഷണിക്കുന്നു. ഖത്തറിലെ താമസക്കാര്‍ക്കാണ് അവസരം. അപേക്ഷകര്‍ 18 വയസ്സ് പൂര്‍ത്തിയാക്കിവര്‍ ആയിരിക്കണം. യോഗ്യത ഉള്ളവര്‍ക്ക് ദോഹ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് വഴി  അപേക്ഷ സമര്‍പ്പിക്കാം. 

ഫിലിം ഫെസ്റ്റിവല്‍ ഇവന്റുകള്‍ക്ക് പിന്തുണ നല്‍കുക, വേദിയുടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുക, രജിസ്‌ട്രേഷൻ, ഗതാഗതം, അതിഥികള്‍ക്കുള്ള സഹായങ്ങള്‍ എന്നിവയുള്‍പ്പെടുന്നതാണ് വോളന്റിയര്‍ സേവനങ്ങള്‍. ആദ്യം അപേക്ഷിക്കുന്ന 300 പേര്‍ക്കാണ് അവസരം. വോളന്റിയര്‍ പ്രോഗ്രാമിലൂടെ സിനിമ മേഖലയിലെ പുതിയ അനുഭവങ്ങള്‍ മനസിലാക്കാനും വ്യക്തിഗതവും തൊഴില്‍പരവുമായ കഴിവുകള്‍ ശക്തിപ്പെടുത്താനും സാധിക്കും. വോളന്റിയറാകുന്നവര്‍ക്ക് അഭിനന്ദന സര്‍ട്ടിഫിക്കറ്റ് നല്‍കും. 

രാജ്യത്തെ വിവിധ സാംസ്‌കാരിക മേഖലകളെ പ്രതിനിധീകരിക്കുന്ന പ്രാദേശിക ജനതയുടെ സജീവമായ പങ്കാളിത്തമാണ് ഫിലിം ഫെസ്റ്റിവലിനെ വിജയകരമാക്കുന്നതെന്ന് ഫെസ്റ്റിവല്‍ ഡയറക്ടറും ദോഹ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് എക്‌സിക്യൂട്ടീവ് ഓഫീസറുമായ ഫാത്തിമ ഹസന്‍ അല്‍ റെമൈഹി പറഞ്ഞു. അന്തര്‍ദേശീയ സിനിമകളുടെ പ്രദര്‍ശനങ്ങളോടെപ്പം മെയ്ഡ് ഇന്‍ ഖത്തര്‍, മള്‍ട്ടിമീഡിയ എക്‌സിബിഷന്‍ എന്നിവയും ഫിലിം ഫെസ്റ്റിവലില്‍ ഉണ്ടാകും. തത്സമയ സംഗീത പരിപാടിയും ഖത്തറിലെ പ്രശസ്തമായ ഗീക്ക്‌ ഡോമും പരിപാടിയുടെ ഭാഗമായി അരങ്ങേറും. നവംബര്‍ 8 മുതല്‍ നവംബര്‍ 16 വരെയാണ് ഫിലിം ഫെസ്റ്റിവല്‍ നടക്കുക.

ന്യൂസ്റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/FSQLmJGMow51SCIIBEEcWV


Latest Related News