Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
ദോഹ എക്സ്പോ സന്ദർശിക്കുന്നവർക്ക് മാർഗ നിർദേശങ്ങളുമായി മെട്രോ റെയിൽ

October 03, 2023

News_Qatar_Malayalam

October 03, 2023

ന്യൂസ്‌റൂം ബ്യുറോ

ദോഹ: സന്ദർശകർക്ക് ദോഹ എക്‌സ്‌പോയിലേക്ക് എത്തിച്ചേരാൻ മെട്രോ സർവീസ്. രണ്ട് പ്രധാന മെട്രോ സ്റ്റേഷനുകളായ കോർണിഷും അൽ ബിദ്ദയും എക്‌സ്‌പോ സോണുകളിലേക്കുള്ള ഗേറ്റ്‌വേകളായി പ്രവർത്തിക്കുമെന്ന് ദോഹ മെട്രോയും ലുസൈൽ ട്രാമും സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമിലൂടെ അറിയിച്ചു.

കോർണിഷ് സ്റ്റേഷൻ ഇന്റർനാഷണൽ സോണിലേക്കും, അൽ ബിദ്ദ സ്റ്റേഷൻ കൾച്ചറൽ സോണിലേക്കും ഫാമിലി സോണുകളിലേക്കുമുള്ള പ്രവേശനമാര്ഗങ്ങളായി പ്രവർത്തിക്കുമെന്നും അധികൃതർ അറിയിച്ചു. ഗ്രീൻ മെട്രോ ലൈനിലെ അൽ ബിദ്ദ സ്റ്റേഷനിലെ എക്സിറ്റ് 2 വഴിയും, റെഡ് മെട്രോ ലൈനിലെ കോർണിഷ് സ്റ്റേഷന്റെ എക്സിറ്റ് 3 വഴിയും സന്ദർശകർക്ക് അൽ ബിദ്ദ പാർക്കിലേക്ക് പോകാം.

തിങ്കളാഴ്ച അൽ ബിദ്ദ പാർക്കിൽ ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനിയാണ് എക്സ്പോ 2023  ഉദ്ഘാടനം ചെയ്തത്. ഒക്ടോബർ 2 മുതൽ ആരംഭിച്ച എക്സ്പോ, 2024 മാർച്ച് 28 വരെ തുടരും.

അതേസമയം, എക്‌സ്‌പോയ്ക്ക് പുറമെ, നഗരം പര്യവേക്ഷണം ചെയ്യാൻ ആഗ്രഹിക്കുന്ന യാത്രക്കാർക്ക് നിരവധി ടൂറിസം കേന്ദ്രങ്ങളിലേക്കും മെട്രോ സർവീസ് ഉപയോഗിക്കാം. സൂഖ് വാഖിഫ്, മുശൈരിബ് ഡൗൺടൗൺ ദോഹ, ഖത്തർ നാഷണൽ ലൈബ്രറി, നാഷണൽ മ്യൂസിയം ഓഫ് ഖത്തർ, സിറ്റി സെന്റർ ദോഹ, പ്ലേസ് വെൻഡോം മാൾ, മാൾ ഓഫ് ഖത്തർ, ഡിഇസിസി, ഹമദ് ഇന്റർനാഷണൽ എയർപോർട്ട് തുടങ്ങിയ ആകർഷകമായ സ്ഥലങ്ങളും യാത്രക്കാർക്ക് സന്ദർശിക്കാം.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക- https://chat.whatsapp.com/FSQLmJGMow51SCIIBEEcWV


Latest Related News