April 24, 2024
April 24, 2024
കുവൈത്ത് സിറ്റി: കുവൈത്തിലെ താമസ കെട്ടിടത്തില്‍ യുവതിയുടേതെന്ന് സംശയിക്കുന്ന മൃതദേഹം അഴുകിയ നിലയില്‍ കണ്ടെത്തി. ഹവല്ലി ഗവര്‍ണറേറ്റിലെ നുഗ്രയിലുള്ള അപ്പാര്‍ട്ട്‌മെന്റിലാണ് സംഭവം. പഴകിയ നിലയില്‍ മൃതദേഹം കണ്ടെത്തിയതായി ആഭ്യന്തര മന്ത്രാലയത്തിന് വിവരം ലഭിക്കുകയായിരുന്നു. തുടര്‍ന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയില്‍ മരണം സംഭവിച്ച് ദിവസങ്ങള്‍ പിന്നിട്ടതായി കണ്ടെത്തി.
മരണകാരണം കണ്ടെത്താന്‍ മൃതദേഹം ഫോറന്‍സിക് വിഭാഗത്തിലേക്ക് അയച്ചു. സംഭവത്തില്‍ കേസും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. അതേസമയം മരണപ്പെട്ട യുവതിയുടെ പൗരത്വം ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ ലഭ്യമായിട്ടില്ല.
ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/Iq3CVicSDrS1LvIBvvkToc
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക - https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F