Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
ഖത്തറിൽ അബു സമ്ര അതിർത്തിയിൽ പുതിയ പരിശോധന ഉപകരണങ്ങൾ അവതരിപ്പിച്ചു 

February 11, 2024

news_malayalam_customs_updates_in_qatar

February 11, 2024

ന്യൂസ്‌റൂം ബ്യുറോ

ദോഹ: ഖത്തറിലെ അബു സമ്ര അതിർത്തിയിൽ പുതിയ പരിശോധന ഉപകരണങ്ങൾ അവതരിപ്പിച്ചതായി ജനറൽ അതോറിറ്റി ഓഫ് കസ്റ്റംസ് (ജിഎസി) അറിയിച്ചു. അതിർത്തിയിലൂടെ പോകുന്ന വാഹനങ്ങളിൽ  നിരോധിതമോ റേഡിയോ ആക്റ്റീവ് അല്ലെങ്കിൽ നിയമവിരുദ്ധമോ ആയ വസ്തുക്കളില്ലെന്ന് ഉറപ്പ് വരുത്താൻ പുതിയ ഉപകരണം സഹായിക്കും. 

ഒരു വാഹനത്തിന് ഏകദേശം രണ്ട് മിനിറ്റ് എന്ന നിരക്കിൽ മണിക്കൂറിൽ 130 കാറുകൾ പരിശോധിക്കാൻ പുതിയ ഉപകരണങ്ങൾക്ക് കഴിയുമെന്ന് അതോറിറ്റി വ്യക്തമാക്കി. ഖത്തറിലേക്കുള്ള പ്രവേശനം നിരോധിച്ചിരിക്കുന്ന അപകടകരമായ വസ്തുക്കൾ കണ്ടെത്തുന്നതിന് ഇത് സഹായിക്കും.

നൂതന സാങ്കേതിക വിദ്യകളും ഉപകരണങ്ങളും ഉപയോഗിച്ച് സ്‌ക്രീനിംഗ് ടാസ്‌ക്കുകൾ നടപ്പിലാക്കുന്നതിനും പ്രക്രിയകൾ വേഗത്തിലാക്കുന്നതിനും കർശനമാക്കുന്നതിനുമുള്ള അതിർത്തിയുടെ കഴിവുകൾ വർദ്ധിപ്പിക്കാൻ അതോറിറ്റി നിരന്തരം ശ്രമിക്കുന്നുണ്ടെന്ന് ജനറൽ അതോറിറ്റി ഓഫ് കസ്റ്റംസ് ചെയർമാൻ അഹമ്മദ് ബിൻ അബ്ദുല്ല അൽ ജമാൽ പറഞ്ഞു. ഇത്തരം ഉപകരണങ്ങൾ കൈകാര്യം ചെയ്യുന്നതിനും അതിന്റെ ജോലികൾ ഫലപ്രദമായി നടത്തുന്നതിനും ജീവനക്കാർക്ക് പരിശീലനം നൽകുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/KIGk615xlF1ILlMGxpUXqI
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News