October 05, 2023
October 05, 2023
തിരുവനന്തപുരം: മുതിര്‍ന്ന സിപിഎം നേതാവും സിഐടിയു സംസ്ഥാന പ്രസിഡന്റുമായ ആനത്തലവട്ടം ആനന്ദന്‍ അന്തരിച്ചു. തിരുവനന്തപുരം മെഡിക്കല്‍ കോളേജിലായിരുന്നു അന്ത്യം. 86 വയസ്സായിരുന്നു. ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്ന് ദീര്‍ഘ കാലമായി ചികിത്സയിലായിരുന്നു. തൊഴിലാളി സംഘടനാ നേതാവായിരുന്നു. ആറ്റിങ്ങല്‍ മണ്ഡലത്തില്‍ നിന്ന് മൂന്ന് തവണ നിയമസഭാംഗമായി. അസുഖ ബാധിതനായതിനെ തുടര്‍ന്ന് പൊതുവേദിയില്‍ സജീവമല്ലായിരുന്നു. സംസ്‌കാരം നാളെ വൈകിട്ട് 5 മണിക്ക് ശാന്തികവാടത്തിൽ.
ന്യൂസ്റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/FSQLmJGMow51SCIIBEEcWV