Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
ഖത്തർ ഇന്ത്യന്‍ എംബസിയുടെ കോണ്‍സുലാര്‍ സേവനങ്ങളുടെ സമയം പുനഃക്രമീകരിച്ചു 

April 25, 2024

news_malayalam_indian_embassy_of_qatar_updates

April 25, 2024

ന്യൂസ്‌റൂം ബ്യുറോ

ദോഹ: ഖത്തറില്‍ ഇന്ത്യന്‍ എംബസിയുടെ കോണ്‍സുലാര്‍ സേവനങ്ങളുടെ സമയം പുനക്രമീകരിക്കുന്നതായി ഇന്ത്യന്‍ എംബസി അറിയിച്ചു. എംബസിയുടെ സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. ഏപ്രില്‍ 28 (ഞായറാഴ്ച) മുതല്‍ പുതിയ സമയക്രമം നിലവില്‍ വരുമെന്നും അധികൃതർ വ്യക്തമാക്കി.

 

പുതുക്കിയ സമയക്രമമനുസരിച്ച് അറ്റസ്റ്റേഷന്‍, പിഒഎ, എന്‍.ആര്‍.ഐ, എന്‍.ഒ.സി, മറ്റു സേവനങ്ങള്‍ എന്നിവക്കുള്ള അപേക്ഷ സമര്‍പ്പിക്കലും വിതരണവും ഉച്ചക്ക് 1 മണി മുതല്‍ വൈകുന്നേരം 4 മണി വരെയായിരിക്കും. പാസ്‌പോര്‍ട്ട് , പിസിസി, വിസ സര്‍വീസുകളുടെ സമയക്രമം മാറ്റമില്ലാതെ തുടരും. രാവിലെ 8 മണി മുതല്‍ 11.15 വരെ അപേക്ഷ സമര്‍പ്പിക്കലും ഉച്ചക്ക് 2 മണി മുതല്‍ 4.15 വരെ ഡെലിവറിയും നടക്കും.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/Iq3CVicSDrS1LvIBvvkToc
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News