Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
യു.എ.ഇയിൽ നിന്ന് 303 ഇന്ത്യാക്കാരുമായി പുറപ്പെട്ട ചാര്‍ട്ടേര്‍ഡ് വിമാനം ഫ്രാൻസിൽ തടഞ്ഞുവച്ചു

December 23, 2023

news_malayalam_flight_intercepted_in_france

December 23, 2023

ന്യൂസ്‌റൂം ബ്യുറോ

ദില്ലി: യുഎഇയിൽ നിന്ന് 303 ഇന്ത്യാക്കാരുമായി നിക്കാരാഗ്വയിലേക്ക് പുറപ്പെട്ട ചാര്‍ട്ടേര്‍ഡ് വിമാനം ഫ്രാൻസിൽ തടഞ്ഞുവച്ചു. മനുഷ്യക്കടത്ത് സംശയിച്ചാണ് ഫ്രാൻസിലെ അധികൃതര്‍ വിമാനം തടഞ്ഞതെന്നാണ് വിവരം. വിമാനത്തിൽ ഇന്ധനം നിറയ്ക്കാനായി നിര്‍ത്തിയപ്പോഴാണ് സംഭവം. മനുഷ്യക്കടത്ത് സംശയിക്കുന്നുവെന്നും വിമാനത്തിലെ യാത്രക്കാരെ ചോദ്യം ചെയ്യുകയാണെന്നും ഫ്രാൻസിൽ നിന്നുള്ള ഔദ്യോഗിക അറിയിപ്പിൽ പറഞ്ഞു. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഫ്രാൻസ് അധികൃതര്‍ വിമാനം പരിശോധിക്കാൻ തീരുമാനിച്ചതെന്നാണ് റിപ്പോർട്ട്.

അമേരിക്കയിലോ കാനഡയിലോ എത്തിക്കാമെന്ന് പറഞ്ഞ് പുറപ്പെട്ടവർ ആകാം വിമാനത്തിലുള്ളതെന്ന സംശയത്തിലാണ് ഫ്രാൻസ് അധികൃതര്‍. ലെജൻഡ് എയർലൈൻസ് എന്ന റുമേനിയൻ കമ്പനിയുടേതാണ് ചാർട്ടേഡ് വിമാനം. സംഭവത്തിൽ ഫ്രാൻസിൽ ഔദ്യോഗിക ഏജൻസികൾ അന്വേഷണം ആരംഭിച്ചു.

വിമാനത്തിൽ ഇന്ത്യാക്കാരുണ്ടെന്ന് വ്യക്തമായതോടെ ഫ്രാൻസിലെ സംഘടിത കുറ്റകൃത്യങ്ങൾ അന്വേഷിക്കുന്ന സംഘം ഇക്കാര്യം ഇന്ത്യൻ എംബസിയെ അറിയിച്ചു. എംബസിയിൽ നിന്നുള്ളവര്‍ വിമാനത്താവളത്തിൽ എത്തിയിട്ടുണ്ട്. സംഭവത്തിൽ ജുഡീഷ്യൽ അന്വേഷണം നടക്കുകയാണ്. സ്മോൾ വാട്രി വിമാനത്താവളത്തിൽ വ്യാഴാഴ്ച ഉച്ചയ്ക്കാണ് വിമാനം ലാന്റ് ചെയ്തത്. 

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/CIEQF0ymerI3E7Kl0Fortt
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News