Breaking News
അബുദാബിയിൽ ജീവനുള്ള കോഴിയെ വിറ്റ സൂപ്പർ മാർക്കറ്റ് അടച്ചുപൂട്ടി  | സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും |
2000 രൂപ നോട്ടുകള്‍ മാറാനുള്ള അവസാന തീയതി നീട്ടി

September 30, 2023

Qatar_News_Malayalam

September 30, 2023

ന്യൂസ്‌റൂം ബ്യുറോ

ന്യൂഡൽഹി: 2000 രൂപ നോട്ടുകള്‍ മാറാനുള്ള അവസാന തീയതി റിസേർവ് ബാങ്ക് (ആര്‍ബിഐ) നീട്ടി. 2000 രൂപ നോട്ടുകള്‍ മാറ്റാനോ നിക്ഷേപിക്കാനോ ഉള്ള സമയപരിധി ഒക്ടോബര്‍ 7 വരെയാണ് റിസര്‍വ് ബാങ്ക് നീട്ടിയത്. ഇന്ന് (സെപ്തംബര്‍ 30) പുറത്തിറക്കിയ പത്രക്കുറിപ്പിലാണ്  2000 രൂപ നോട്ടുകള്‍ നിക്ഷേപിക്കുന്നതിനോ മാറ്റുന്നതിനോ ഉള്ള സമയം നീട്ടുന്നതായി ആര്‍ബിഐ പ്രഖ്യാപിച്ചത്.

പരമാവധി 10 നോട്ടുകളാണ് ഒരു സമയം മാറ്റിയെടുക്കാനാവുക. ഒക്ടോബർ ഏഴിന് ശേഷം റിസർവ് ബാങ്കിന്‍റെ തിരഞ്ഞെടുത്ത 19 ഓഫിസുകളിൽ 2000 നോട്ട് മാറ്റിയെടുക്കാനുള്ള സൗകര്യമുണ്ടാകും. മെയ് 19നാണ് 2000 രൂപയുടെ കറന്‍സി പിന്‍വലിക്കുന്നതായി ആര്‍ബിഐ അറിയിച്ചത്. പിന്‍വലിച്ച നോട്ടുകള്‍ മാറാന്‍ നാലുമാസത്തെ സമയവും അനുവദിച്ചിരുന്നു.

500, 1000 രൂപ നോട്ടുകള്‍ നിരോധിച്ചപ്പോഴുണ്ടായ അടിയന്തര സാഹചര്യം നേരിടാനാണ് 2000 രൂപയുടെ നോട്ടുകള്‍ ഇറക്കിയതെന്നും, ആ ആവശ്യം കഴിഞ്ഞെന്നുമാണ് ധനമന്ത്രാലയവും റിസര്‍വ് ബാങ്കും അവകാശപ്പെട്ടത്. 2018-19 ല്‍ തന്നെ 2000 രൂപാ നോട്ടുകളുടെ അച്ചടി നിര്‍ത്തിയിരുന്നു. 2000 നോട്ടുകളുടെ ഉപയോഗം കഴിഞ്ഞു എന്നതിനെക്കാള്‍ ദുരുപയോഗം തടയുക എന്നതാണ് ലക്ഷ്യമെന്നും ധനകാര്യ സെക്രട്ടറി ടി.വി. സോമനാഥൻ വ്യക്തമാക്കി. 

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക- https://chat.whatsapp.com/G3GYQhfaTLoDVK1Qr9fc5G


Latest Related News