Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
ഖത്തറിൽ ഈദുൽ ഫിത്വർ ഏപ്രിൽ 10ന് സാധ്യതയെന്ന് കലണ്ടർ ഹൗസ്

March 31, 2024

news_malayalam_eid_updates

March 31, 2024

ന്യൂസ്‌റൂം ബ്യുറോ

ദോഹ: ജ്യോതിശാസ്ത്രപരമായി 2024ലെ ഈദുല്‍ ഫിത്വർ (ശവ്വാൽ 1‍) ഏപ്രില്‍ 10 (ബുധനാഴ്ച) ആയിരിക്കുമെന്ന് ഖത്തര്‍ കലണ്ടര്‍ ഹൗസും കുവൈത്ത് അല്‍ ഒജൈരി സയിന്റിഫിക് സെന്ററും പ്രസ്താവിച്ചു.

ശവ്വാല്‍ മാസത്തിലെ ചന്ദ്രക്കല 2024 ഏപ്രില്‍ 8-ന് തിങ്കളാഴ്ച വൈകുന്നേരം ഖത്തര്‍, കുവൈത്ത് പ്രാദേശിക സമയം 9.22നായിരിക്കും ഉദിക്കുക.

ജ്യോതിശാസ്ത്ര കണക്കുകൂട്ടലുകളുടെ അടിസ്ഥാനത്തില്‍ ഖത്തറിലും ഇസ്‌ലാമിക, അറബ് രാജ്യങ്ങളിലും ഏപ്രില്‍ എട്ടിന് വൈകുന്നേരം ശവ്വാല്‍ ചന്ദ്രക്കല കാണാന്‍ സാധിക്കില്ല. കാരണം ഈ ദിവസം സൂര്യാസ്തമയ സമയത്ത് ചന്ദ്രക്കല ഉദിക്കില്ല.

ദോഹ പ്രാദേശിക സമയം അനുസരിച്ച് ഏപ്രില്‍ 10 ബുധനാഴ്ച രാവിലെ 5:32ന് ഈദ് നമസ്കാരത്തിന്റെ സമയം ആയിരിക്കുമെന്നും ഖത്തര്‍ കലണ്ടര്‍ ഹൗസ് അറിയിച്ചു.

അതേസമയം, ഇസ്ലാമിക ശരീഅത്ത് അടിസ്ഥാനമാക്കി ചന്ദ്രക്കല ദര്‍ശന സ്ഥിരീകരണത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം എന്‍ഡോവ്മെന്റ്, ഇസ്‌ലാമികകാര്യ മന്ത്രാലയത്തിലെ ക്രസന്റ് കാഴ്ച കമ്മിറ്റിയാണ് നടത്തുക.

ഖത്തര്‍ കലണ്ടര്‍ ഹൗസും കുവൈത്ത് അല്‍-ഒജൈരി സയിന്റിഫിക് സെന്ററും ജ്യോതിശാസ്ത്രത്തിലും ബഹിരാകാശത്തിലും വൈദഗ്ധ്യമുള്ള ഏറ്റവും പുരാതന കേന്ദ്രങ്ങളില്‍ ഒന്നാണ്.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/IocT7PQnr4MEYpMCPpqwIn
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News