Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
ഖത്തറിൽ ശുചിത്വ നിയമങ്ങൾ ലംഘിച്ച കഫറ്റീരിയയും ഹൈപ്പർമാർക്കറ്റും താൽക്കാലികമായി അടപ്പിച്ചു

February 04, 2024

news_malayalam_mom_updates

February 04, 2024

ന്യൂസ്‌റൂം ബ്യുറോ

ദോഹ: ഖത്തറിൽ ശുചിത്വ നിയമങ്ങൾ ലംഘിച്ചതിനെ തുടർന്ന് കഫറ്റീരിയ താൽക്കാലികമായി അടപ്പിച്ചു. മുനിസിപ്പാലിറ്റി മന്ത്രാലയത്തിന്റേതാണ് നടപടി. അൽ-റുവൈസ് ഏരിയയിലെ കഫറ്റീരിയ ജനുവരി 31 മുതൽ അഞ്ച് ദിവസത്തേക്ക് താൽക്കാലികമായി അടച്ചിടാൻ നിർദേശിച്ചതായി മുനിസിപ്പാലിറ്റി മന്ത്രാലയം അറിയിച്ചു. ഫുഡ് ഇൻസ്പെക്ടർമാർ നടത്തിയ പരിശോധനയിൽ വൃത്തിഹീനമായ സാഹചര്യത്തിൽ ഭക്ഷണം തയ്യാറാക്കുന്നത് കണ്ടെത്തിയതിനെ തുടർന്നാണ് അൽ-ഷമാൽ മുനിസിപ്പാലിറ്റി നടപടി സ്വീകരിച്ചത്.

 

കേടായ ഭക്ഷണം വിൽപ്പന നടത്തിയതിന് ജനുവരി 31 മുതൽ 10 ദിവസത്തേക്ക് വാതൻ ഹൈപ്പർമാർക്കറ്റ് അടച്ചിടാൻ ഉത്തരവിട്ടതായി അൽ വക്ര മുനിസിപ്പാലിറ്റിയും അറിയിച്ചു. 

നിയമ ലംഘനത്തിന്റെ അടിസ്ഥാനത്തിൽ മുനിസിപ്പൽ ഡയറക്ടറുടെ വിവേചനാധികാരത്തിലാണ് അടച്ചുപൂട്ടലിൻ്റെ കാലയളവ് നിർണയിക്കുന്നത്. അടച്ചുപൂട്ടൽ കാലയളവ് 60 ദിവസത്തിൽ കവിയരുതെന്നും, ഒന്നിലധികം ലംഘനങ്ങൾക്ക് അടച്ചുപൂട്ടലുകൾ ആവർത്തിക്കാമെന്നും, അടച്ചുപൂട്ടൽ കാലയളവിൽ അടച്ച സ്റ്റോർ അല്ലെങ്കിൽ ഭക്ഷണശാല തുറക്കാനോ പ്രവർത്തനം നടത്താനോ അറ്റകുറ്റപ്പണികൾ നടത്താനോ അനുവദിക്കില്ലെന്നും മന്ത്രാലയം വ്യക്തമാക്കി. 

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/KIGk615xlF1ILlMGxpUXqI
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News