Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
ഇപ്പോൾ വാങ്ങാം,പണം പിന്നെ മതി : ഖത്തറിൽ 'ബൈ നൗ പേ ലേറ്റർ' ലൈസൻസിനുള്ള അപേക്ഷകൾ സ്വീകരിച്ചു തുടങ്ങിയതായി ഖത്തർ നാഷണൽ ബാങ്ക്

September 05, 2023

Qatar_Malayalam_News

September 05, 2023

ന്യൂസ്‌റൂം ബ്യുറോ

ദോഹ: ഖത്തറിൽ 'ബൈ നൗ പേ ലേറ്റർ' (ബിഎൻ പിഎൽ) സേവനത്തിന്റെ ലൈസൻസ് ലഭിക്കുന്നതിനുള്ള അപേക്ഷകൾ സ്വീകരിച്ചു തുടങ്ങിയതായി ഖത്തർ സെൻട്രൽ ബാങ്ക് (ക്യുസിബി) അറിയിച്ചു.2023 നവംബർ 3 വരെ അപേക്ഷകൾ സ്വീകരിക്കുമെന്ന് അധികൃതർ വ്യക്തമാക്കി .

രാജ്യത്തെ സാമ്പത്തിക നയനും ഫിൻടെക് സ്ട്രാറ്റജിക്കും അനുസൃതമായാണ് ഈ സേവനം വരുന്നതെന്നും, സാമ്പത്തിക മേഖലയെ നിയന്ത്രിക്കുന്നതിനും വികസിപ്പിക്കുന്നതിനുമുള്ള പരിശ്രമത്തിന്റെ ഭാഗമായാണ് ഈ സേവനം ആരംഭിക്കുന്നതെന്നും  ക്യുസിബി വ്യക്തമാക്കി.

ഈ സേവനം നൽകാൻ ആഗ്രഹിക്കുന്ന എല്ലാ കമ്പനികളും Sandbox.qcb.gov.qa എന്ന വെബ്സൈറ്റ് ലിങ്കിലൂടെ അപേക്ഷ സമർപ്പിക്കാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് SandboxSupportqcb.gov.qa എന്ന ഇ-മെയിലിലേക്ക് സന്ദേശം അയയ്ക്കാവുന്നതാണ്.

ഇന്ന് ട്രെ‍ൻ‍ഡായിക്കൊണ്ടിരിക്കുന്ന ഒരു മേഖലയാണ് ബൈ നൗ പേ ലേറ്റർ (ബിഎൻപിഎൽ). ഉടൻ തന്നെ പോക്കറ്റിൽ നിന്ന് പണം ചിലവഴിക്കാതെ പേയ്മെന്റ് നടത്താൻ ഉപഭോക്താവിനെ സഹായിക്കുന്ന പേയ്മെന്റ് ഓപ്ഷനാണ് ഇത്. ഉപഭോക്താവിന് വേണ്ടി മറ്റൊരു കമ്പനി പണമടയ്ക്കുകയാണ് ഇവിടെ ചെയ്യുന്നത്. ഇതിനായി കസ്റ്റമർ ആ കമ്പനിയുമായി സൈൻ അപ് ചെയ്യേണ്ടതാണ്. അതിനു ശേഷം കസ്റ്റമർ തുക ഒരു നിശ്ചിത സമയപരിധിക്കുള്ളിൽ കമ്പനിയിലേക്ക് തിരിച്ചടയ്ക്കേണ്ടതാണ്.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക- https://chat.whatsapp.com/7iFkiXrjqZbE8gsI6yASj9


Latest Related News