Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
ഖത്തറില്‍ ബില്‍ഡിംഗ് പെര്‍മിറ്റിനുള്ള നടപടിക്രമങ്ങള്‍ ലഘൂകരിച്ചു

April 04, 2024

news_malayalam_qatar_municipality_eases_building_completion_certificate-procedure

April 04, 2024

ന്യൂസ്‌റൂം ബ്യൂറോ

ദോഹ: ഖത്തറില്‍ കെട്ടിടം പൂര്‍ത്തിയാക്കിയതിന്റെ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതിനുള്ള നടപടിക്രമങ്ങള്‍ മുനിസിപ്പാലിറ്റി മന്ത്രാലയം ലഘൂകരിക്കുന്നു. ബില്‍ഡിംഗ് പെര്‍മിറ്റ് നല്‍കുന്നതിനുള്ള നടപടിക്രമങ്ങള്‍ ലഘൂകരിക്കുന്നതിനൊപ്പം ഏകീകൃത സംവിധാനത്തിലൂടെ ഉടമകള്‍ക്ക് ഒരു കുടക്കീഴില്‍ സേവനങ്ങള്‍ ലഭ്യമാക്കുന്നതിനുള്ള നടപടികളും മുനിസിപ്പാലിറ്റി മന്ത്രാലയം വാഗ്ദാനം ചെയ്യുന്നുണ്ട്. 

മന്ത്രാലയത്തിന് കീഴിലെ ബില്‍ഡിംഗ് കംപ്ലീഷന്‍ സര്‍ട്ടിഫിക്കറ്റ് വിതരണ സേവനവും പരിഷ്‌കരിച്ചു. മന്ത്രാലയത്തിന്റെ ഔദ്യോഗിക വെബ്‌സൈറ്റിലെ ബില്‍ഡിംഗ് പെര്‍മിറ്റ് സേവനത്തിലൂടെ സര്‍വേയറുടെ സഹായമില്ലാതെ കെട്ടിട നിര്‍മാണ സര്‍ട്ടിഫിക്കറ്റ് ഉടമകള്‍ക്ക് ലഭിക്കും. റിയല്‍ എസ്റ്റേറ്റ് യൂണിറ്റുകള്‍ തരംതിരിക്കാനും പുതിയ സേവനത്തിലൂടെ കഴിയും. മന്ത്രലായത്തിന്റെ സേവനങ്ങളുടെ സമഗ്രമായ ഡിജിറ്റല്‍ പരിവര്‍ത്തനത്തിന്റെ ഭാഗമായാണ് നടപടിയെന്ന് ബില്‍ഡിംഗ് പെര്‍മിറ്റ് കോംപ്ലക്‌സ് ഡിപ്പാര്‍ട്ട്‌മെന്റ് ഡയറക്ടര്‍ സാദ് അബ്ദുള്‍ കരീം അല്‍ ഖഹ്താനി പറഞ്ഞു.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/IocT7PQnr4MEYpMCPpqwIn
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News