Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
സൗദിയിൽ വർക്ക് വിസകൾക്ക് ബയോമെട്രിക് നിർബന്ധമാക്കുന്നതിന് പത്ത് ദിവസം കൂടി സാവകാശം അനുവദിച്ചു 

January 16, 2024

news_malayalam_new_rules_in_saudi

January 16, 2024

ന്യൂസ്‌റൂം ഡെസ്ക്

റിയാദ്: സൗദി അറേബ്യയിലേക്കുള്ള വർക്ക് വിസകളുടെ സ്​റ്റാമ്പിങ്ങിന്​ വിരലടയാളം നിർബന്ധമാക്കുന്നതിന് പത്ത് ദിവസം കൂടി സാവകാശം അനുവദിച്ചു. ബയോമെട്രിക് നടപ്പാക്കുന്നതിന് ജനുവരി 26 വരെ സാവകാശം അനുവദിച്ചതായി മുംബൈയിലെ സൗദി കോൺസുലേറ്റ് ഇന്ത്യൻ ട്രാവൽ ഏജൻസികളെ​ അറിയിച്ചു. സൗദി അറേബ്യയിലേക്കുള്ള മുഴുവൻ തൊഴിൽ വിസകളുടെയും സ്​റ്റാമ്പിങ്ങിനായുള്ള പാസ്​പോർട്ടുകൾ ജനുവരി 15 മുതൽ ​കോൺസുലേറ്റ് നേരിട്ട് സ്വീകരിക്കില്ലെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്. പകരം കരാർ ഏജൻസിയായ വി.എഫ്.എസ് വഴി വിരലടയാളം നൽകി സമർപ്പിക്കണമെന്നായിരുന്നു ​ നിർദേശം​. എന്നാൽ കരാർ ഏജൻസിയായ വി.എഫ്.എസി​ന്റെ ശാഖകളുടെ കുറവും മറ്റ് പ്രായോഗിക ബുദ്ധിമുട്ടുകളും ചൂണ്ടിക്കാട്ടി ട്രാവൽ ഏജൻസികൾ കോൺസുലേറ്റിനെ സമീപിച്ചതിനെ തുടർന്ന് തീരുമാനം താൽക്കാലികമായി​ മരവിപ്പിക്കുകയായിരുന്നു. പുതിയ നിയമം പ്രാബല്യത്തിൽ വരുന്നതോടെ വിസ സ്​റ്റാമ്പിങ്ങിന് ​ ആവശ്യക്കാർ രേഖകളുമായി വി.എഫ്.എസ് ഓഫീസിൽ നേരിട്ടെത്തി വിരലടയാളം നൽകണം. 

മുംബൈ, കൊച്ചി, കോഴിക്കോട്, ചെന്നൈ, ഹൈദരാബാദ്, അഹമ്മദാബാദ്, ബംഗളുരു, ലഖ്‌നൗ, ന്യൂ ഡൽഹി, കൊൽക്കത്ത എന്നീ നഗരങ്ങളിലാണ്​ നിലവിൽ വി.എഫ്.എസ് ശാഖകളുള്ളത്​. സൗദിയിലേക്കുള്ള വിസിറ്റ് വിസ, ബിസിനസ് വിസിറ്റ് വിസ തുടങ്ങിയവയുടെ ബയോമെട്രിക് വി.എഫ്.എസ് വഴിയാണ് പൂർത്തിയാക്കുന്നത്. അതേസമയം, ഉംറ വിസകൾക്ക് ബയോമെട്രിക് ആവശ്യമില്ല. 

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/KIGk615xlF1ILlMGxpUXqI
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News