Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
ഖത്തറിൽ സകാത്ത് സേവനങ്ങൾക്ക് പുതിയ ആപ്പ് പുറത്തിറക്കിയതായി ഔഖാഫ് മന്ത്രാലയം

December 05, 2023

Malayalam_Qatar_News

December 05, 2023

ന്യൂസ്‌റൂം ബ്യുറോ

ദോഹ: ഖത്തറിൽ സകാത്ത് നൽകുന്നവർക്കും സ്വീകരിക്കുന്നവർക്കുമായി പുതിയ ആപ്പ് പുറത്തിറക്കി. ഔഖാഫ് ഇസ്ലാമിക കാര്യ മന്ത്രാലയത്തിലെ സകാത്ത് കാര്യ വകുപ്പാണ് ആപ്പ് പുറത്തിറക്കിയത്. അറബിയിൽ ആൻഡ്രോയിഡിലും ഐ. ഒ.എസിലും ലഭ്യമായ ആപ്പ് വൈകാതെ ഇംഗ്ലീഷിലും ലഭ്യമാകുമെന്ന് മന്ത്രാലയം വ്യക്തമാക്കി. ഇന്നലെ (ഡിസംബർ 4) മന്ത്രാലയത്തിന്റെ ആസ്ഥാനത്ത് നടത്തിയ വാർത്താ സമ്മേളനത്തിലാണ് അധികൃതർ ഇക്കാര്യം അറിയിച്ചത്.

സ്വർണം, വെള്ളി, സ്റ്റോക്ക് മാർക്കറ്റ് ഷെയറുകൾ എന്നിവയുടെ സകാത്ത് തുക നിർണയിക്കാൻ ആപ്പിലൂടെ സാധിക്കും. ഖത്തർ ഇസ്ലാമിക് ബാങ്ക് (ക്യുഐബി) വഴി സകാത്ത് അടയ്ക്കാൻ കഴിയുമെന്നും സകാത്ത് കാര്യ വകുപ്പ് ഡയറക്ടർ സാദ് ഇമ്രാൻ അൽ കുവാരി വാർത്താസമ്മേളനത്തിൽ പറഞ്ഞു. 

സകാത്ത് നൽകുന്നവർക്ക് എക്‌സ്‌പ്രസ് കളക്ഷൻ ഇലക്‌ട്രോണിക് സേവനം ആപ്പ് വഴി അഭ്യർത്ഥിക്കാൻ അനുവദിക്കും. തുടർന്ന് സകാത്ത് കാര്യ വകുപ്പിലെ കളക്ഷൻ ആൻഡ് സകാത്ത് അക്കൗണ്ട്സ് വിഭാഗം അഭ്യർത്ഥന സ്വീകരിക്കുകയും ദാതാക്കളുമായി ആശയവിനിമയം നടത്തുകയും അവർക്ക് സകാത്ത് തുക ശേഖരിക്കുന്നതിനുള്ള ഉചിതമായ സ്ഥലവും സമയവും നിർണ്ണയിക്കുകയും ചെയ്യും. 

അതേസമയം, സകാത്ത് സ്വീകരിക്കാൻ അർഹതയുള്ളവർക്കും ആപ്പിൽ സേവനം ഒരുക്കിയിട്ടുണ്ട്. ഇതിനായി അപേക്ഷയിൽ ആവശ്യപ്പെടുന്ന രേഖകൾ നൽണം. സകാത്ത് ആപ്പിനെ കുറിച്ചും സേവനങ്ങളെ കുറിച്ചും അറിയാൻ ആപ്പിൽ സൗകര്യമൊരുക്കിയിട്ടുണ്ട്. ആപ്പിൽ മന്ത്രാലയത്തിന്റെ ബാങ്ക് അക്കൗണ്ട് നമ്പറുകളും, കൂടാതെ ഓഫീസുകളുടെയും കളക്ഷൻ പോയിന്റുകളുടെയും ഗൂഗിൾ മാപ് ലൊക്കേഷനുകളും ഉൾപ്പെടുത്തിയിട്ടുണ്ട്. 

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/CIEQF0ymerI3E7Kl0Fortt
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News