Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
ഖത്തറിൽ ഇ-ബസ് ട്രയൽ റൺ വിജയകരമായി പൂർത്തിയായി 

January 16, 2024

news_malayalam_development_updates_in_qatar

January 16, 2024

ന്യൂസ്‌റൂം ബ്യുറോ

ദോഹ: ഖത്തറില്‍ ഗതാഗത വകുപ്പിന്റെ മേല്‍നോട്ടത്തില്‍ നടത്തിയ ഇ- ബസിന്റെ ട്രയല്‍ റണ്‍ വിജയകരമായി പൂര്‍ത്തിയാക്കി. മൊവസലാത്തും യുടോങ്ങും സഹകരിച്ച് ലുസൈല്‍ ബസ് ഡിപ്പോയിലാണ് ഇ- ബസിന്റെ ട്രയല്‍ റണ്‍ നടത്തിയത്. ഗതാഗത രംഗത്തെ വൈദ്യുതി ട്രാന്‍സിറ്റ് സംവിധാനത്തിലേക്ക് മാറ്റുന്നതിന്റെ ഭാഗമായാണ് തീരുമാനം. ഗതാഗതവും മൊബിലിറ്റി സംവിധാനവും കൂടുതൽ വികസിപ്പിക്കുന്നതിനുള്ള ശ്രമങ്ങൾ തുടരുമെന്നും, രാജ്യത്തെ സാമ്പത്തിക, സേവന മേഖലകളെ പിന്തുണയ്‌ക്കുമെന്നും ഗതാഗത മന്ത്രാലയം വ്യക്തമാക്കി. 

കുറഞ്ഞ എനർജി, കുറഞ്ഞ ഇന്ധനം, കുറഞ്ഞ മലിനീകരണം, കുറഞ്ഞ കാർബൺ ഫൂട്ട്പ്രിന്റ്സ്, കുറഞ്ഞ ഗതാഗത അപകടങ്ങൾ, മെച്ചപ്പെട്ട ജീവിത നിലവാരം തുടങ്ങിയവ കൈവരിക്കുന്നതിനുമാണ് പദ്ധതി ലക്ഷ്യമിടുന്നത്. അത്യാധുനിക സെൻസറുകൾ, ഹൈ-ഡെഫനിഷൻ ക്യാമറകൾ, ലേസർ, അൾട്രാസോണിക് റഡാറുകൾ എന്നിവ ബസുകളിൽ സജ്ജീകരിച്ചിട്ടുണ്ട്. ഗതാഗതത്തിന്റെ കാര്യക്ഷമത വർദ്ധിപ്പിക്കാനും, സുരക്ഷിതവും കൂടുതൽ സുസ്ഥിരവുമായ നഗര അന്തരീക്ഷം ഉറപ്പാക്കാനും ഇ-ബസുകൾ സഹായിക്കും. 

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/KIGk615xlF1ILlMGxpUXqI
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News