Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
ഖത്തറിന്റെ ഇടപെടലില്‍ ഓസ്ട്രിയൻ തടവുകാരനെ മോചിപ്പിച്ചു

February 26, 2024

news_malayalam_mediation_updates_by_qatar

February 26, 2024

ന്യൂസ്‌റൂം ബ്യുറോ

ദോഹ: ഖത്തറിന്റെ ഇടപെടലില്‍ അഫ്ഗാനിസ്ഥാനിലായിരുന്ന ഓസ്ട്രിയൻ തടവുകാരനെ മോചിപ്പിച്ചതായി ഖത്തർ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. മധ്യസ്ഥ ചർച്ചകൾക്ക് സഹകരിച്ചതിന് അഫ്ഗാൻ സർക്കാരിന് ഖത്തർ നന്ദി അറിയിക്കുന്നതായും വിദേശകാര്യ മന്ത്രാലയത്തിലെ സഹമന്ത്രി ഡോ. മുഹമ്മദ് ബിൻ അബ്ദുൽ അസീസ് ബിൻ സാലിഹ് അൽ-ഖുലൈഫി ക്യുഎൻഎയ്ക്ക് (ഖത്തർ ന്യൂസ് ഏജൻസി) നൽകിയ പ്രസ്താവനയിൽ അറിയിച്ചു. 

റിപ്പബ്ലിക് ഓഫ് ഓസ്ട്രിയയുമായി ഖത്തറിന് ശക്തമായ ഉഭയകക്ഷി ബന്ധമുണ്ടെന്നും തടവുകാരന്റെ മോചനത്തിൽ സന്തോഷമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തീവ്രവാദത്തിനും അഴിമതിക്കും എതിരായ പോരാട്ടത്തിൽ അഫ്ഗാനിസ്ഥാൻ സർക്കാരിന്റെ പുരോഗതി അദ്ദേഹം എടുത്തുപറഞ്ഞു.

‘’വിവിധ സുപ്രധാന വിഷയങ്ങളിൽ വിശ്വസനീയമായ അന്താരാഷ്ട്ര പങ്കാളിയാണ് ഖത്തർ എന്ന് പ്രാദേശികമായും ആഗോളമായും തെളിയിച്ചിട്ടുണ്ട്. കൂടാതെ മധ്യസ്ഥത, പ്രതിരോധം, നയതന്ത്രം,  സമാധാനപരമായ മാർഗങ്ങളിലൂടെ തർക്കങ്ങൾ പരിഹരിക്കൽ തുടങ്ങിയ മേഖലകളിൽ ഖത്തർ ഊർജ്ജവും കഴിവും പ്രയോജനപ്പെടുത്താറുണ്ട്. ഇത് വിദേശ നയത്തിന്റെ അടിസ്ഥാന സ്തംഭവുമാണ്," - മുഹമ്മദ് ബിൻ അബ്ദുൽ അസീസ് പറഞ്ഞു. 

ചർച്ചകളിലൂടെയും സമാധാനപരമായ മാർഗങ്ങളിലൂടെയും ലോകത്ത് സംഘർഷങ്ങൾ ഒഴിവാക്കുന്നതിനും, സുരക്ഷയും സ്ഥിരതയും വർദ്ധിപ്പിക്കുന്നതിനും
ഖത്തറിന്റെ മധ്യസ്ഥ ശ്രമങ്ങൾ തുടരുമെന്നും അദ്ദേഹം ആവർത്തിച്ചു.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/IocT7PQnr4MEYpMCPpqwIn
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News