Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
ആകാശത്തിന് കുറുകെ ഒരു ലോക റെക്കോർഡ്, ഖത്തറിലെ ഏറ്റവും നീളമുള്ള എൽഇഡി സ്ലാക്ക്‌ലൈൻ നടത്തത്തിൽ ലോക റെക്കോർഡുമായി റെഡ് ബുൾ അത്‌ലറ്റ്

July 30, 2023

July 30, 2023

ന്യൂസ്‌റൂം ബ്യുറോ 
ദോഹ : ഖത്തർ: ലോകത്തിലെ ഏറ്റവും നീളമുള്ള എൽഇഡി സ്ലാക്ക്‌ലൈൻ നടത്തത്തിൽ ഖത്തറിൽ റെക്കോർഡ് സ്ഥാപിച്ച് പ്രശസ്ത റെഡ് ബുൾ അത്‌ലറ്റ് ജാൻ റൂസ്.

എസ്റ്റോണിയയിൽ നിന്നുള്ള ഇദ്ദേഹം 150-മീറ്ററിലധികം ദൂരവും, 2.5 സെന്റീമീറ്റർ വീതിയുമുള്ള എൽഇഡി ഹൈലൈനിൽ 185 മീറ്ററിലധികം ഉയരത്തിൽ റാഫിൾസിൽനിന്നും ഫെയർമോണ്ട് ദോഹയിലേക്ക് നടന്നാണ് റെക്കോർഡ് സ്ഥാപിച്ചത്.

"ഞാൻ ഇതുവരെ നടന്ന സ്ലാക്ക്‌ലൈനുകളിൽ  നിന്നും തികച്ചും വ്യത്യസ്തമാണിത്. ഇവിടെയുള്ളതിൻറെ സജ്ജീകരണവും സ്ഥലവും രൂപവും  മറ്റുള്ളവയിൽ നിന്നും വ്യത്യസ്തമാണ്," അദ്ദേഹം പറഞ്ഞു.
ഖത്തർ ടൂറിസവുമായി ബന്ധപ്പെട്ട് 'സ്‌പാർക്ക്‌ലൈൻ' എന്നറിയപ്പെടുന്ന വെല്ലുവിളിയാണ് കായികതാരം ഏറ്റെടുത്ത് വിജയക്കൊടി പാറിച്ചത്.
റൂസിന്റെ അത്യാകർഷകമായ ചലഞ്ചിങ് വീഡിയോ റെഡ് ബുൾ ഖത്തറും വിസിറ്റ് ഖത്തറും സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിട്ടുണ്ട്.

എറ്റവും ഉയരമേറിയ സ്ലാക്ക്‌ലൈനിലൂടെ പരുക്കൻ കാലാവസ്ഥയ്‌ക്കിടയിലും, റൂസ് വിജയത്തിലേക്ക് നടന്നുകയറുന്നത്  വിഡിയോയിൽ വ്യക്തമായി കാണിക്കുന്നുണ്ട്. ചലഞ്ചിന്റെ മുഴുവൻ വീഡിയോയും വിസിറ്റ് ഖത്തറിന്റെ യൂട്യൂബ് ചാനലിലും ലഭ്യമാണ്.

സ്ലാക്ക്‌ലൈനിൽ തലകീഴായി ബാലൻസ് ചെയ്യുന്നതും ബാറിൽ കിടക്കുന്നതും വീഡിയോയിലുണ്ട്.

ഇതുവരെ ഉള്ളതിൽ 2.5 സെന്റീമീറ്റർ വീതിയുള്ള ഒരു ലൈനിലൂടെ താരത്തിന്റെ ഏറ്റവും ഉയർന്ന നടത്തമായി ഇതിനെ അടയാളപ്പെടുത്താം.

മൂന്ന് തവണ ലോക ചാമ്പ്യനും, നിരവധി ലോക റെക്കോർഡുകളുടെയും ഉടമയാണ് ജാൻ റൂസ്. സ്ലാക്ക്‌ലൈനിൽ ഇരട്ട ബാക്ക്‌ഫ്‌ളിപ്പ് നടത്തുന്ന ആദ്യത്തെ കായികതാരമാണ് അദ്ദേഹം. 

18-ാം വയസ്സിലാണ് താരം സ്ലാക്ക്‌ലൈൻ പരിശീലനം ആരംഭിച്ചത്. ഇപ്പോൾ, തൻ്റെ 31-ാം വയസ്സിൽ, ഒരുപാട് വെല്ലുവിളികൾ ഏറ്റെടുക്കുകയും കായികരംഗത്ത് ലോകത്തിലെ തന്നെ ഒന്നാമതെത്തുകയും ചെയ്തിരിക്കുകയാണ് റൂസ്. 2021-ൽ 100 മീറ്റർ ഉയരത്തിൽ അക്രോബാറ്റിക്‌സും അദ്ദേഹം അവതരിപ്പിച്ചിരുന്നു. പിന്നീട് കകസാക്കിസ്ഥാനിലെ രണ്ട് പർവതങ്ങൾക്കിടയിൽ 500 മീറ്റർ നീളമുള്ള സ്ലാക്ക്ലൈനും റൂസ് നടന്നുപിന്നിട്ടിട്ടുണ്ട്.
ഖത്തറിലെ ഗ്ലോബൽ ഇവന്റസിന്റെ ഭാഗമായാണ് സ്പാർക്ക്‌ലൈൻ വാക്ക് സംഘടിപ്പിച്ചത്.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക-  https://chat.whatsapp.com/IkqmkUPd0fhGs9abNGXONm


Latest Related News