Breaking News
അബുദാബിയില്‍ ഒറ്റത്തവണ ഉപയോഗിക്കാവുന്ന സ്‌റ്റൈറോഫോം ഉല്‍പ്പന്നങ്ങള്‍ നിരോധിക്കുന്നു | ഒമാനില്‍ സര്‍ക്കാര്‍ വെബ്‌സൈറ്റുകള്‍ക്ക് സമാനമായ വ്യാജ സൈറ്റുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് മുന്നറിയിപ്പ് | അബുദാബിയിൽ ജീവനുള്ള കോഴിയെ വിറ്റ സൂപ്പർ മാർക്കറ്റ് അടച്ചുപൂട്ടി  | സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു |
ദോഹയില്‍ അറേബ്യന്‍ വുമണ്‍ എക്‌സിബിഷന്‍ ആരംഭിച്ചു

November 04, 2023

Malayalam_Qatar_News

November 04, 2023

ന്യൂസ്‌റൂം ബ്യുറോ

ദോഹ: ഖത്തറില്‍ അറേബ്യന്‍ വുമണ്‍ എക്‌സിബിഷന്റെ ഒന്‍പതാമത് പതിപ്പിന് കഴിഞ്ഞദിവസം (നവംബര്‍ 3) തുടക്കമായി. ഖത്തര്‍ ചേംബര്‍ ബോര്‍ഡ് അംഗവും ഖത്തറി ബിസിനസ് വുമണ്‍ ഫോറം ചെയര്‍പേഴ്‌സനുമായ ഇബ്തിഹാജ് അല്‍ അഹമ്മദാനി പ്രദര്‍ശനത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. ഖത്തറിലെ വനിതാ സംരംഭകര്‍ക്ക് പിന്തുണ നല്‍കുന്നതോടൊപ്പം സംസ്ഥാനത്തെ സാമ്പത്തിക , വാണിജ്യ പ്രവര്‍ത്തനങ്ങളിലെ അവരുടെ സംഭാവനകള്‍ ശക്തിപ്പെടുത്തുന്നതും ലക്ഷ്യമിട്ടാണ് എക്‌സ്‌പോ സംഘടിപ്പിക്കുന്നതെന്ന് അല്‍ അഹമ്മദാനി പറഞ്ഞു. 

ദോഹ എക്‌സിബിഷന്‍ ആന്റ് കണ്‍വെന്‍ഷന്‍ സെന്ററില്‍ (ഡിഇസിസി) നവംബര്‍ 8, ബുധനാഴ്ച വരെയാണ് പ്രദര്‍ശനം. എല്ലാ ദിവസവും രാവിലെ 10 മണിമുതല്‍ രാത്രി 10 വരെയാണ് പ്രദര്‍ശനം. ഖത്തറി ബിസിനസ് വുമണ്‍ ഫോറത്തിന്റെ സ്‌പോണ്‍സര്‍ഷിപ്പില്‍ നടക്കുന്ന എക്‌സ്‌പോയില്‍ ഖത്തറില്‍ നിന്നുള്ള 170ലധികം പ്രമുഖ വനിതാ സംരംഭകര്‍ പങ്കെടുക്കും. ഫാഷന്‍ ആക്‌സസറീസ്, സ്ത്രീ സപ്ലൈസ് എന്നീ മേഖലകളില്‍ ഖത്തറിലേയും വിദേശ രാജ്യങ്ങളിലേയും ഡിസൈനര്‍മാര്‍ അവതരിപ്പിക്കുന്ന ഏറ്റവും പുതിയ ഡിസൈനുകളും ഉല്‍പ്പന്നങ്ങളും പ്രദര്‍ശനത്തിലുണ്ടാകും.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/DwYqZdMYXUCGOpYy8tmMSU
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക - https://chat.whatsapp.com/CqJci12yE9VL8MZgKZYvGm


Latest Related News