Breaking News
യുഎഇയിൽ 10 വർഷം കാലാവധിയുളള ബ്ലൂ റെസിഡൻസി വിസ പ്രഖ്യാപിച്ചു   | ഖത്തർ വിദേശകാര്യ മന്ത്രാലയ സഹമന്ത്രിക്ക് "ചാമ്പ്യൻ ഓഫ് ഹ്യൂമാനിറ്റേറിയൻ ഡിപ്ലോമസി" അവാർഡ് | ഫിഫ അറബ് കപ്പിന്റെ മൂന്ന് പതിപ്പുകള്‍ക്ക് ആതിഥേയത്വം വഹിക്കാൻ ഖത്തർ | എയർ ഇന്ത്യ എക്സ്പ്രസിന്റെ കണ്ണൂർ-അബുദാബി സർവീസ് മുന്നറിയിപ്പില്ലാതെ റദ്ദാക്കി; വിമാനത്താവളത്തിൽ പ്രതിഷേധം, മറ്റ് രണ്ടു വിമാനങ്ങൾ കൂടി റദ്ദാക്കി | അബുദാബിയിൽ ഹൃദയാഘാതത്തെ തുടർന്ന് മലപ്പുറം സ്വദേശി മരിച്ചു  | ഖത്തർ ഇന്ത്യന്‍ എംബസിയുടെ കോണ്‍സുലാര്‍ സേവനങ്ങളുടെ സമയം പുനഃക്രമീകരിച്ചു  | എം.​എ. യൂ​സു​ഫ​ലി ഖത്തർ അ​മീ​റു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി | സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു,ഇന്ത്യയിൽ മരുന്നില്ല  | ഇന്ത്യയിൽ പൗരത്വ ഭേദഗതി നിയമം നിലവിൽ വന്നു,ആദ്യം അപേക്ഷിച്ച 14 പേർക്ക് സർട്ടിഫിക്കറ്റുകൾ നൽകി | താഴ്ന്ന വരുമാനക്കാരായ പ്രവാസികൾക്ക് ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കാൻ  'കൊഡാക',എം-3 മാജിക്കൽ മ്യൂസിക്കൽ മൊമെന്റ്‌സ്‌ വെള്ളിയാഴ്ച |
ഓപ്പറേഷൻ അജയ് : ആദ്യ വിമാനം ഇന്ന് രാത്രി 11.30ന്; ഇസ്രയേലില്‍ നിന്ന് ഇന്ത്യക്കാരെയെല്ലാം തിരികെയെത്തിക്കും 

October 12, 2023

news_malayalam_operation_ajay_updates

October 12, 2023

ന്യൂസ്‌റൂം ബ്യുറോ

ദില്ലി: ഇസ്രയേലില്‍ നിന്ന് ഇന്ത്യക്കാരെ ഒഴിപ്പിക്കാനുള്ള ദൗത്യം ഇന്ന് ആരംഭിക്കും. 'ഓപ്പറേഷൻ അജയ്' എന്നാണ് ദൗത്യത്തിന് പേര് നൽകിയിരിക്കുന്നത്. ഇന്ന് (വ്യാഴാഴ്ച്ച) രാത്രി ഇന്ത്യൻ സമയം 11.30ന് ടെൽ അവീവിൽ നിന്ന് ആദ്യത്തെ പ്രത്യേക വിമാനം പുറപ്പെടും. 

ചാർട്ടേഡ് വിമാനങ്ങളും ഇതിനായി ഏർപ്പെടുത്തിയിട്ടുണ്ട്. ഇന്ത്യയിലേക്ക് തിരികെ എത്താൻ താൽപര്യമുള്ളവരുടെ പട്ടിക തയ്യാറക്കിയിട്ടുണ്ടെന്നും, ഇസ്രേയലിലുള്ള എല്ലാ ഇന്ത്യക്കാരുടെയും വിവരങ്ങൾ ശേഖരിക്കാൻ തുടങ്ങിയിട്ടുണ്ടെന്നും ഇന്ത്യൻ എംബസി അറിയിച്ചു. ഇന്നലെ രാത്രിയാണ് ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ്.ജയ്ശങ്കർ ഒഴിപ്പിക്കൽ നടപടികൾ പ്രഖ്യാപിച്ചത്. 

'പ്രത്യേക ചാർട്ടർ ഫ്‌ളൈറ്റുകളും മറ്റ് ക്രമീകരണങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്. വിദേശത്തുള്ള ഇന്ത്യൻ പൗരന്മാരുടെ സുരക്ഷയ്ക്കും ക്ഷേമത്തിനും പൂർണ്ണമായും നമ്മൾ പ്രതിജ്ഞാബദ്ധമാണ്'; വിദേശകാര്യ മന്ത്രി എസ് ജയശങ്കർ പറഞ്ഞു.

മടങ്ങിവരാൻ രജിസ്റ്റർ ചെയ്ത ആദ്യ സംഘത്തെ ഇന്ത്യയിലേക്കുള്ള പ്രത്യേക വിമാനത്തിൽ എത്തിക്കുമെന്നും ഇസ്രായേലിലെ ഇന്ത്യൻ എംബസി അറിയിച്ചു. ആദ്യവിമാനത്തിൽ വരുന്നവർക്ക് എംബസി മെയിൽ സന്ദേശം അയച്ചിട്ടുണ്ട്. ബാക്കിയുള്ളവരെ തൊട്ടടുത്ത ദിവസങ്ങളിൽ ഇന്ത്യയിലേക്ക് കൊണ്ടുവരും. 

അതേസമയം, ഇസ്രയലില്‍ കുടുങ്ങിക്കിടക്കുന്ന മലയാളി തീര്‍ത്ഥാടകരുടെ ആദ്യ സംഘം കേരളത്തില്‍ എത്തി. കൊച്ചിയില്‍ നിന്നുള്ള 42 അംഗ സംഘമാണ് ഇസ്രയലിലേക്ക് തീര്‍ത്ഥാടനത്തിന് പോയത്. ഈ മാസം മൂന്നാം തീയതി ഫലസ്തീന്‍, ജോര്‍ദാന്‍, ഇസ്രയേല്‍ എന്നിവിടങ്ങളിലെ സന്ദര്‍ശനം പൂര്‍ത്തിയാക്കി ഈജിപ്തിലേക്കുള്ള യാത്രയ്ക്കിടെയാണ് യുദ്ധം ആരംഭിച്ചത്.

18000 ഇന്ത്യാക്കാരെ കൂടാതെ, ഗുജറാത്തിൽ നിന്നും ഇസ്രയേലിലേക്ക് കുടിയേറിയ അറുപതിനായിരത്തോളം ഇന്ത്യൻ വംശജരും എംബസിയോട് സഹായം തേടിയിട്ടുണ്ട്. ഇവരെയെല്ലാം തിരിച്ചെത്തിക്കാനുള്ള നടപടികൾ കേന്ദ്ര സർക്കാരിൻ്റെ ഭാഗത്ത് നിന്നും പുരോഗമിക്കുകയാണെന്നും വിദേശകാര്യ മന്ത്രി അറിയിച്ചു. 

അതേസമയം, സ്ഥിതി നിരീക്ഷിക്കാൻ വിദേശ കാര്യമന്ത്രാലയം 24 മണിക്കൂർ കണ്ട്രോൾ റൂം തുറന്നിട്ടുണ്ട്. ഇസ്രയേലിലും പലസ്തീനിലുമുള്ള ഇന്ത്യാക്കാർക്ക് ബന്ധപ്പെടാൻ കൂടുതൽ ഹെൽപ് ലൈൻ നമ്പറുകളും പുറത്തു വിട്ടിട്ടുണ്ട്. യുദ്ധ മേഖലയിലുള്ളവർ ജാഗ്രത പാലിക്കണമെന്നും സുരക്ഷാ നിർദേശങ്ങൾ അനുസരിക്കണമെന്നും ഇസ്രയേലിലെ ഇന്ത്യൻ അംബാസഡർ നിർദേശിച്ചു.

ന്യൂസ്റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/FSQLmJGMow51SCIIBEEcWV


Latest Related News