Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
ഖത്തറിലുള്ളവര്‍ക്ക് ഇനി ആമസോണില്‍ നിന്ന് യുഎഇ ബ്രാഞ്ച് വഴി സാധനങ്ങള്‍ വാങ്ങാം

October 24, 2023

news_malayalam_development_updates_in_qatar

October 24, 2023

ന്യൂസ്‌റൂം ബ്യുറോ

 ദോഹ: ഖത്തറിലുള്ളവര്‍ക്ക് ആമസോണിന്റെ യുഎഇ ബ്രാഞ്ച് വഴി ഇനി സാധനങ്ങള്‍ ഓര്‍ഡര്‍ ചെയ്യാന്‍ സാധിക്കും. കമ്പനിയുടെ യുഎഇ ശാഖയുടെ പ്രവര്‍ത്തനം വിപുലീകരിച്ചതായി ആമസോണ്‍ പത്രക്കുറിപ്പില്‍ വ്യക്തമാക്കി. ഫാഷന്‍, ഇലക്ട്രോണിക്‌സ്, പുസ്തകങ്ങള്‍ എന്നിവയുള്‍പ്പെടെ വിവിധ വിഭാഗങ്ങളില്‍ നിന്നുള്ള ഉത്പന്നങ്ങള്‍ ഇനിമുതല്‍ ഖത്തറിലെ ഉപഭോക്താക്കള്‍ക്ക് ആമസോണിലൂടെ വാങ്ങാന്‍ കഴിയും. യുഎഇയില്‍ നിന്ന് സാധനങ്ങള്‍ ഷിപ്പ് ചെയ്യും. 

ലഭ്യമായ വസ്തുക്കള്‍ വേഗത്തില്‍ കണ്ടെത്താനും വാങ്ങാനുമുള്ള എളുപ്പവഴി വേണമെന്ന ഖത്തറിലെ ഓണ്‍ലെന്‍ ഷോപ്പര്‍മാരുടെ നിരന്തര ആവശ്യം കണക്കിലെടുത്താണ് പുതിയ തീരുമാനമെന്ന് ആമസോണ്‍ മിഡില്‍ ഈസ്റ്റ് ആന്റ് നോര്‍ത്ത് ആഫ്രിക്ക വൈസ് പ്രസിഡന്റ് റൊണാള്‍ഡോ മൗചവാര്‍ പറഞ്ഞു. അവശ്വസനീയമായ ഡീലുകളും പ്രമോഷനുകളുമായി amazon.ae സെയില്‍സ് ഇവന്റുകള്‍ ഖത്തര്‍ നിവാസികള്‍ക്ക് ആസ്വദിക്കാനാകുമെന്നും അദ്ദേഹം വ്യക്തമാക്കി.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/DwYqZdMYXUCGOpYy8tmMSU
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക - https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News