Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
അല്‍ തുമാമ റമദാന്‍ ചാമ്പ്യന്‍ഷിപ്പിനുള്ള രജിസ്‌ട്രേഷന്‍ സമയപരിധി നീട്ടി

March 12, 2024

news_malayalam_al_thumama_ramadan_championship_registration_deadline_extended

March 12, 2024

ന്യൂസ്‌റൂം ബ്യൂറോ

ദോഹ: ഖത്തറില്‍ അല്‍ തുമാമ റമദാന്‍ ചാമ്പ്യന്‍ഷിപ്പിനുള്ള രജിസ്‌ട്രേഷന്റെ സമയപരിധി നീട്ടി. വ്യാഴാഴ്ച (മാര്‍ച്ച് 14 ) വരെയാണ് സമയം നീട്ടിയത്. ഖത്തര്‍ സ്‌പോര്‍ട്‌സ് ഫോര്‍ ഓള്‍ ഫെഡറേഷന്റെ (ക്യുഎസ്എഫ്എ) നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന ചാമ്പ്യന്‍ഷിപ്പില്‍ 10നും 14നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് പങ്കെടുക്കാം. ക്യുഎസ്എഫ്എയുടെ വെബ്‌സൈറ്റ് വഴിയാണ് രജിസ്‌ട്രേഷന്‍. 

അല്‍ തുമാമ ഫരീജ് പ്ലേ ഗ്രൗണ്ടിലാണ് മത്സരം. പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ നിര്‍ദ്ദിഷ്ട നിബന്ധനകള്‍ പാലിക്കണമെന്ന് അധികൃതര്‍ അറിയിച്ചു. വിജയികള്‍ക്ക് 7000 റിയാലും കപ്പും മെഡലും ലഭിക്കും. റണ്ണേഴ്‌സ് അപ്പിന് അയ്യായിരം റിയാലും മെഡലും മൂന്നാം സ്ഥാനക്കാര്‍ക്ക് മൂവായിരം റിയാലും സമ്മാനമായി ലഭിക്കുമെന്നും സംഘാടകര്‍ അറിയിച്ചു.

ന്യൂസ്റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/IocT7PQnr4MEYpMCPpqwIn
ന്യൂസ്റൂം വാട്‌സ്ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News