Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
അൽ മദ്റസത്തുൽ ഇസ്‌ലാമിയ ദോഹ: പ്രവേശനം ആരംഭിച്ചു 

April 18, 2024

news_malayalam_local_association_news_updates

April 18, 2024

ന്യൂസ്‌റൂം ബ്യുറോ

ദോഹ: ഖത്തറിലെ പ്രവാസി മലയാളി വിദ്യാർഥി സമൂഹത്തിൻ്റെ മത - ധാർമിക ശിക്ഷണ രംഗത്ത് കഴിഞ്ഞ മൂന്നര പതിറ്റാണ്ടിലേറെയായി സ്തുത്യർഹ സേവനമനുഷ്ഠിച്ചുകൊണ്ടിരിക്കുന്ന ദോഹ അൽ മദ്റസ അൽ ഇസ്‌ലാമിയയിലേക്കുള്ള  പുതിയ അധ്യയന വർഷത്തേക്ക് (2024 - 2025) അഡ്മിഷൻ തുടരുന്നതായി പ്രിൻസിപ്പൽ അറിയിച്ചു. ആയിരത്തിലധികം വിദ്യാർഥികൾ പഠിച്ചു കൊണ്ടിരിക്കുന്ന മദ്റസയിൽ KG മുതൽ 10 വരെ ക്ലാസുകളിലേക്കാണ് പ്രവേശനം. അബൂഹമൂറിൽ പ്രവർത്തിക്കുന്ന  മദ്റസയിൽ 1 മുതൽ 10 വരെ ക്ലാസ്സുകളിലേക്ക്  വ്യാഴം, ശനി ദിവസങ്ങളിലും KG യിലേക്ക് ശനിയാഴ്ചകളിലുമായാണ് ക്ലാസ്സുകൾ നടന്നുവരുന്നത്. ഖുർആൻ, ഹദീസ്, ഫിഖ്ഹ്, അറബി ഭാഷ, ഇസ്‌ലാമിക ചരിത്രം, ഇന്ത്യൻ / കേരള മുസ്‌ലിം ചരിത്രം തുടങ്ങിയവക്ക് പുറമെ  പ്രാഥമിക തലത്തിൽ മലയാള ഭാഷാ പഠനത്തിനും  മദ്റസാ പാഠ്യക്രമത്തിൽ അർഹമായ പ്രാധാന്യം നൽകി വരുന്നു.

ബന്ധപ്പെട്ട വിഷയങ്ങളിൽ ഉയർന്ന അക്കാദമിക യോഗ്യതയുള്ള അധ്യാപകരാണ് ക്ലാസുകൾക്ക് നേതൃത്വം നൽകുന്നത്. ദോഹയിലെ വിവിധ ഭാഗങ്ങളിലേക്ക് ട്രാൻസ്പോർട്ടേഷൻ സൗകര്യം ലഭ്യമാണ്. പ്രവേശനം ആഗ്രഹിക്കുന്ന വിദ്യാർഥികളുടെ രക്ഷിതാക്കൾക്ക് ഇന്ന് വ്യാഴം (18/04/24 4 pm - 6 pm), വെള്ളി (19/04/24 9 am - 11 am), ശനി (20/04/24 9 am - 12 am) ദിവസങ്ങളിൽ മദ്റസ ഓഫീസിലെത്തി പ്രവേശന നടപടിക്രമങ്ങൾ പൂർത്തീകരിക്കാവുന്നതാണ്. വിശദവിവരങ്ങൾക്ക്  55099389, 55839378 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/Iq3CVicSDrS1LvIBvvkToc
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക - https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News