Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
ഗസയിൽ നിന്നുള്ള ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്ത്, സ്കൂൾ മുറ്റത്ത് കുട്ടികളടക്കമുള്ള ഫലസ്തീനികളുടെ മൃതദേഹങ്ങൾ കൂട്ടിയിട്ടതായി അൽജസീറ

December 14, 2023

News_Qatar_Malayalam

December 14, 2023

ന്യൂസ്‌റൂം ബ്യുറോ

ഗസ: വടക്കൻ ഗസയിലെ ഷാദിയ അബു ഗസാല സ്കൂളിൽ അഭയം പ്രാപിച്ച കുട്ടികൾ ഉൾപ്പെടെയുള്ള ഫലസ്തീനികളെ ഇസ്രായേൽ വധിച്ചതിന്റെ ദൃശ്യങ്ങൾ അൽ ജസീറ പ്രസിദ്ധീകരിച്ചു. ഐഡന്റിറ്റി സ്ഥിരീകരിക്കാത്ത നിരവധി മൃതദേഹങ്ങൾ സ്‌കൂളിൽ കൂട്ടിയിട്ടിരിക്കുന്നതായാണ് വീഡിയോയിൽ കാണിക്കുന്നത്. ഇസ്രായേൽ സൈന്യത്തിലെ അംഗങ്ങൾ ചോദ്യം ചെയ്യുന്നതിനിടയിൽ ഫീൽഡ് എക്സിക്യൂഷനുകൾക്ക് വിധേയരാക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ട്. 
 

 

'ഇസ്രായേൽ സൈന്യം സ്കൂളിനുള്ളിൽ പ്രവേശിച്ച് കുട്ടികൾ ഉൾപ്പെടെയുള്ള സാധാരണക്കാരെ ഒരു മുറിയിലേക്ക് കൊണ്ടുപോയി. അവിടെ വെച്ച് സൈന്ന്യം അവർക്ക് നേരെ വെടിയുതിർത്തു. അവർക്കിടയിലെ നവജാത ശിശുക്കൾക്ക് പോലും നേരെ വെടിയുതിർത്തു,' അൽ ജസീറയുടെ വീഡിയോയിലുണ്ടായിരുന്ന സ്ത്രീ പറഞ്ഞു. 

ഗസയിലെ സ്‌കൂളുകളിലും ആശുപത്രികളിലും ഇസ്രായേൽ റെയ്ഡുകൾ ശക്തമാക്കിയതായാണ് റിപ്പോർട്ട്. സ്‌കൂളുകളിലും ആശുപത്രികളിലും അഭയം പ്രാപിച്ച ആളുകളെ ബലം പ്രയോഗിച്ച് ഒഴിപ്പിക്കുകയാണ്. ഗസയിലെ 90 ശതമാനം (2 ദശലക്ഷം ആളുകൾ) ഫലസ്തീനികളും കുടിയൊഴിപ്പിക്കപ്പെട്ടിരിക്കുന്നതായാണ് വിവരം. 

അതേസമയം, ഗസ സിറ്റിയിലെ സലാ അൽ-ദിൻ സ്‌കൂളിൽ ഇസ്രായേൽ നടത്തിയ റെയ്ഡിൽ 50 ഫലസ്തീനികളെ കൊലപ്പെട്ടതായും റിപ്പോർട്ടുണ്ട്.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/CIEQF0ymerI3E7Kl0Fortt
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News