Breaking News
ഒമാനില്‍ സര്‍ക്കാര്‍ വെബ്‌സൈറ്റുകള്‍ക്ക് സമാനമായ വ്യാജ സൈറ്റുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് മുന്നറിയിപ്പ് | അബുദാബിയിൽ ജീവനുള്ള കോഴിയെ വിറ്റ സൂപ്പർ മാർക്കറ്റ് അടച്ചുപൂട്ടി  | സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു |
ഖത്തറി സ്ത്രീകളുടെ നിശ്ചയദാർഢ്യം പ്രതിഫലിപ്പിക്കുന്ന അൽ അസ്മ് ശിൽപം ക്യുഎഫ് ആസ്ഥാനത്ത് അനാച്ഛാദനം ചെയ്തു

March 09, 2024

news_malayalam_qatar_foundation_updates

March 09, 2024

ഖദീജ അബ്രാർ

ദോഹ: ഖത്തർ എജ്യുക്കേഷൻ സിറ്റിയിൽ, ഖത്തറി സ്ത്രീകളുടെ നിശ്ചയദാർഢ്യം പ്രതിഫലിപ്പിക്കുന്ന അൽ അസ്മ് ശിൽപം ഖത്തർ ഫൗണ്ടേഷൻ (ക്യുഎഫ്) ചെയർപേഴ്‌സൺ ഷെയ്ഖ മോസ ബിൻത് നാസർ ഉദ്ഘാടനം ചെയ്തു. ക്യുഎഫ് ആസ്ഥാനത്ത് നടന്ന ചടങ്ങിൽ ക്യുഎഫ് വൈസ് ചെയർപേഴ്‌സണും സിഇഒയുമായ ഷെയ്ഖ ഹിന്ദ് ബിൻത് ഹമദ് അൽ താനിയും പങ്കെടുത്തു. ക്യുഎഫിലെ സാംസ്കാരിക കാര്യ ഉപദേഷ്ടാവ് ഷെയ്ഖ് ഹസൻ ബിൻ മുഹമ്മദ് ബിൻ അലി അൽതാനിയാണ് അൽ അസ്മ് ശിൽപം സൃഷ്ടിച്ചത്. 

“1995-ൽ ഖത്തർ ഫൗണ്ടേഷൻ സ്ഥാപിതമായത് മുതൽ ഇന്നുവരെയുള്ള ഫൗണ്ടേഷൻ്റെ യാത്രയെയാണ് ഇത് പ്രതീകപ്പെടുത്തുന്നത്. ഖത്തറി സ്ത്രീകളുടെ ദൃഢനിശ്ചയത്തെയും ഇച്ഛാശക്തിയെയും, ഫൗണ്ടേഷൻ്റെ കഥകളെയും ശിൽപം പ്രതീകപ്പെടുത്തുന്നു," - ഷെയ്ഖ് ഹസ്സൻ പറഞ്ഞു

സ്ത്രീകളുടെ ശക്തിയും ഐക്യദാർഢ്യവും ചിത്രീകരിക്കുന്ന ശിൽപത്തിൽ ഖത്തറി സംസ്‌കാരങ്ങളും പാരമ്പര്യങ്ങളും ഉൾക്കൊള്ളുന്നുണ്ട്. കൂടാതെ, സ്വന്തം വെല്ലുവിളികളെ അതിജീവിക്കുന്നതിൽ രാഷ്ട്രത്തിൻ്റെ ദൃഢനിശ്ചയത്തെയും പ്രതിഫലിപ്പിക്കുന്നുണ്ട്. മൂന്ന് സ്ത്രീകളുടെ ശിൽപങ്ങളിലൂടെ ഫൗണ്ടേഷൻ്റെ മൂന്ന് കേന്ദ്രീകൃത മേഖലകളായ ശാസ്ത്രവും ഗവേഷണവും, വിദ്യാഭ്യാസം, കമ്മ്യൂണിറ്റി വികസനം എന്നിവയെയാണ് സൂചിപ്പിക്കുന്നത്.

ക്യുഎഫിൻ്റെ 25-ാം വാർഷികം ആഘോഷിക്കുന്നതിനായി രൂപകൽപ്പന ചെയ്ത ശിൽപം, ക്യുഎഫ് ആസ്ഥാനത്തെ 2015 എന്ന കെട്ടിടത്തിന് മീപമാണ് സ്ഥിതി ചെയ്യുന്നത്. എജ്യുക്കേഷൻ സിറ്റിയിലെ കലാസൃഷ്ടികളിൽ പ്രാദേശികവും അന്തർദേശീയവുമായ കലാകാരന്മാരുടെ വ്യത്യസ്ത കലാരൂപങ്ങളും അവതരിപ്പിക്കുന്നുണ്ട്.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/IocT7PQnr4MEYpMCPpqwIn
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News