Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
പ്രവാസികള്‍ക്ക് ആശ്വാസം; ആകാശ എയറിന് ഖത്തർ ഉൾപെടെ മൂന്ന് ഗൾഫ് രാജ്യങ്ങളിലേക്ക് സര്‍വീസ് നടത്താന്‍ അനുമതി

October 11, 2023

news_malayaklam_akash_flight_updates

October 11, 2023

അഞ്ജലി ബാബു

ഡല്‍ഹി: പുതിയ ഇന്ത്യന്‍ വിമാന കമ്പനിയായ ആകാശ എയറിന് മൂന്ന് ജിസിസി രാജ്യങ്ങളിലേക്ക് സര്‍വീസ് നടത്താന്‍ കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കി. ഖത്തര്‍, സൗദി അറേബ്യ, കുവൈത്ത് എന്നീ രാജ്യങ്ങളിലേക്കുള്ള അന്താരാഷ്ട്ര സര്‍വീസുകള്‍ക്കാണ് അനുമതി. ശൈത്യകാലത്തെ സര്‍വീസുകള്‍ക്കാണ് നിലവില്‍ അനുമതി ലഭിച്ചത്. ഒരു വിമാന കമ്പനിക്ക് മറ്റൊരു രാജ്യത്തേക്ക് സര്‍വീസ് നടത്താന്‍ ഇരു രാജ്യങ്ങളുടേയും അനുമതി വേണം. 

ദുബായിയുമായുള്ള ഉഭയകക്ഷി കരാറുകള്‍ തീര്‍ന്നതിനാല്‍ അവിടേക്കുള്ള സര്‍വീസിന് ഇനിയും ആകാശ എയറിന് അനുമതി ലഭിക്കണം. രാജ്യങ്ങളുടെ അനുമതി ലഭിച്ച ശേഷം സര്‍വീസുകള്‍ക്കായി വിമാനത്താവളങ്ങളില്‍ നിന്ന് സ്ലോട്ടുകള്‍ക്കും അപേക്ഷ സമര്‍പ്പിക്കണം. അതേസമയം ചെലവ് കുറഞ്ഞ യാത്ര വാഗ്ദാനം ചെയ്ത് സർവീസ് തുടങ്ങിയ ആകാശ എയറില്‍ നിന്ന് അടുത്തിടെ പൈലറ്റുമാര്‍ കൂട്ടത്തോടെ രാജിവെച്ചിരുന്നു. കമ്പനി നിയമക്കുരുക്കില്‍ ഉള്‍പ്പെട്ടതിനെ തുടര്‍ന്നായിരുന്നു പൈലറ്റുമാരുടെ കൂട്ട രാജി.

ന്യൂസ്റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/FSQLmJGMow51SCIIBEEcWV


Latest Related News