Breaking News
അബുദാബിയില്‍ ഒറ്റത്തവണ ഉപയോഗിക്കാവുന്ന സ്‌റ്റൈറോഫോം ഉല്‍പ്പന്നങ്ങള്‍ നിരോധിക്കുന്നു | ഒമാനില്‍ സര്‍ക്കാര്‍ വെബ്‌സൈറ്റുകള്‍ക്ക് സമാനമായ വ്യാജ സൈറ്റുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് മുന്നറിയിപ്പ് | അബുദാബിയിൽ ജീവനുള്ള കോഴിയെ വിറ്റ സൂപ്പർ മാർക്കറ്റ് അടച്ചുപൂട്ടി  | സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു |
പ്രവാസികള്‍ക്ക് സന്തോഷ വാര്‍ത്ത: ആകാശ എയറിന്റെ ആദ്യ അന്താരാഷ്ട്ര സര്‍വീസ് അടുത്ത മാസം ദോഹയിലേക്ക്

February 17, 2024

news_malayalam_akasa_air_flight_updates

February 17, 2024

ന്യൂസ്‌റൂം ബ്യുറോ

ദോഹ: ഇന്ത്യയിലെ പുതിയ എയര്‍ലൈന്‍ കമ്പനിയായ ആകാശ എയര്‍ലൈന്‍സ് അന്താരാഷ്ട്ര സര്‍വ്വീസുകള്‍ ആരംഭിക്കുന്നു. മാര്‍ച്ച് 28ന് മുംബൈയില്‍ നിന്ന് ദോഹയിലേക്കാണ് ആദ്യ സര്‍വീസ്. മുംബൈയ്ക്കും ദോഹയ്ക്കും ഇടയില്‍ ആഴ്ചയില്‍ 4 നോണ്‍-സ്റ്റോപ്പ് ഫ്‌ലൈറ്റുകളാവും തുടക്കത്തിലുണ്ടാവുക.

'ഖത്തറിലേക്കുള്ള സര്‍വീസ് ഞങ്ങളുടെ വളര്‍ച്ചയിലെ അടുത്ത ഘട്ടത്തിന് തുടക്കമിടുന്നതാണ്. മാര്‍ച്ച് 28 മുതല്‍ ഇന്ത്യ- ഖത്തര്‍ എയര്‍ കണക്ടിവിറ്റി ശക്തമാക്കി മുംബൈ-ദോഹ സര്‍വീസ് ആരംഭിക്കും,' - ആകാശ എയര്‍ സ്ഥാപകനും സിഇഒയുമായ വിനയ് ദുബെ പറഞ്ഞു.

 

2022 ഓഗസ്റ്റിലാണ് ആകാശ എയര്‍ലൈന്‍സ് സര്‍വീസ് ആരംഭിച്ചത്. നിലവില്‍ 23 ബോയിംഗ് 737 മാക്‌സ് വിമാനങ്ങളാണ് കമ്പനിയുടെ ഉടമസ്ഥതയിലുള്ളത്. ഇന്ത്യയിലെ 19 നഗരങ്ങളെ ബന്ധിപ്പിച്ച് നിലവില്‍ സര്‍വീസ് നടത്തുന്നുണ്ട്. .

മിഡില്‍ ഈസ്റ്റിലെ അതിവേഗം വളരുന്ന ടൂറിസ്റ്റ് ഡെസ്റ്റിനേഷനായി മാറുക എന്ന ലക്ഷ്യത്തോടെ ഖത്തര്‍ ടൂറിസം നടപ്പാക്കുന്ന സ്ട്രാറ്റജി 2030 പദ്ധതിക്ക് അനുസൃതമായാണ് ഖത്തറിലേക്കുള്ള സര്‍വീസ് ആരംഭിക്കുന്നതെന്നും ആകാശ എയര്‍ സിഇഒ വ്യക്തമാക്കി. അതേസമയം വൈകാതെ തന്നെ മിഡില്‍ ഈസ്റ്റില്‍ നിന്നും കേരളത്തിലേക്കുള്ള സര്‍വീസുകള്‍ ആകാശ എയര്‍ ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ട്.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/IocT7PQnr4MEYpMCPpqwIn
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News