Breaking News
യുഎഇയിൽ 10 വർഷം കാലാവധിയുളള ബ്ലൂ റെസിഡൻസി വിസ പ്രഖ്യാപിച്ചു   | ഖത്തർ വിദേശകാര്യ മന്ത്രാലയ സഹമന്ത്രിക്ക് "ചാമ്പ്യൻ ഓഫ് ഹ്യൂമാനിറ്റേറിയൻ ഡിപ്ലോമസി" അവാർഡ് | ഫിഫ അറബ് കപ്പിന്റെ മൂന്ന് പതിപ്പുകള്‍ക്ക് ആതിഥേയത്വം വഹിക്കാൻ ഖത്തർ | എയർ ഇന്ത്യ എക്സ്പ്രസിന്റെ കണ്ണൂർ-അബുദാബി സർവീസ് മുന്നറിയിപ്പില്ലാതെ റദ്ദാക്കി; വിമാനത്താവളത്തിൽ പ്രതിഷേധം, മറ്റ് രണ്ടു വിമാനങ്ങൾ കൂടി റദ്ദാക്കി | അബുദാബിയിൽ ഹൃദയാഘാതത്തെ തുടർന്ന് മലപ്പുറം സ്വദേശി മരിച്ചു  | ഖത്തർ ഇന്ത്യന്‍ എംബസിയുടെ കോണ്‍സുലാര്‍ സേവനങ്ങളുടെ സമയം പുനഃക്രമീകരിച്ചു  | എം.​എ. യൂ​സു​ഫ​ലി ഖത്തർ അ​മീ​റു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി | സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു,ഇന്ത്യയിൽ മരുന്നില്ല  | ഇന്ത്യയിൽ പൗരത്വ ഭേദഗതി നിയമം നിലവിൽ വന്നു,ആദ്യം അപേക്ഷിച്ച 14 പേർക്ക് സർട്ടിഫിക്കറ്റുകൾ നൽകി | താഴ്ന്ന വരുമാനക്കാരായ പ്രവാസികൾക്ക് ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കാൻ  'കൊഡാക',എം-3 മാജിക്കൽ മ്യൂസിക്കൽ മൊമെന്റ്‌സ്‌ വെള്ളിയാഴ്ച |
വീണ്ടും സർവീസ് റദ്ദാക്കി: കൊച്ചിയിൽ നിന്ന് ദോഹയിലേക്ക് പോകേണ്ടിയിരുന്ന എയർ ഇന്ത്യ വിമാനം റദ്ദാക്കി

October 30, 2023

news_malayalam_air_india_flight_updates

October 30, 2023

ന്യൂസ്‌റൂം ബ്യുറോ

കൊച്ചിയിൽ നിന്ന് ദോഹയിലേക്ക് ഇന്നലെ (ശനിയാഴ്ച്ച) പുറപ്പെടേണ്ട എയർ ഇന്ത്യ വിമാനം റദ്ദാക്കിയതായി റിപ്പോർട്ട്. ശനിയാഴ്ച്ച പുറപ്പെടേണ്ടിയിരുന്ന എയർ ഇന്ത്യ വിമാനം മുന്നറിയിപ്പില്ലാതെ റദ്ദാക്കുകയായിരുന്നു. സ്ത്രീകളും കുട്ടികളും ഉൾപ്പെടെ നിരവധി യാത്രക്കാരാണ് കൊച്ചി വിമാനത്താവളത്തിൽ യാത്ര മുടങ്ങി കാത്തിരിയ്ക്കുന്നത്.

കൊച്ചിയിൽ നിന്ന് രാത്രി ഇന്ത്യൻ സമയം 9:15ന് പുറപ്പെടേണ്ടിയിരുന്ന AI 954 വിമാനമാണ് റദ്ദാക്കിയത്. വിമാനം റദ്ദാക്കിയതിനുള്ള വ്യക്തമായ കാരണം അധികൃതർ നൽകിയിട്ടില്ല. 

അതേസമയം, എയര്‍ ഇന്ത്യ എക്സ്പ്രസ്സ് ദോഹ-കൊച്ചി പ്രതിദിന വിമാന സര്‍വീസ് ആരംഭിക്കുന്നതായി എയർ ഇന്ത്യ കമ്പനി നേരത്തെ അറിയിച്ചിരുന്നു. നിലവിലുള്ള എയര്‍ ഇന്ത്യാ എക്‌സ്പ്രസ്സ് സര്‍വീസുകള്‍ക്ക് പുറമെയാണ് ഒക്ടോബര്‍ 23 മുതല്‍ എയർ ഇന്ത്യ സർവീസുകൾ ആരംഭിച്ചത്. എല്ലാ ദിവസവും രാവിലെ 4.45ന് കൊച്ചിയിലേക്ക് പുറപ്പെടുന്ന വിമാനം രാവിലെ 11.35 ന് കൊച്ചിയിലെത്തും. കൊച്ചിയില്‍ നിന്നും പുലര്‍ച്ചെ 1.30ന് പുറപ്പെടുന്ന വിമാനം 3.45 ന് ദോഹയിലെത്തും.  

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/DwYqZdMYXUCGOpYy8tmMSU
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക - https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News