Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
കുവൈത്തില്‍ നിന്നുള്ള അധിക ബാഗേജ് നിരക്കില്‍ എയര്‍ ഇന്ത്യ എക്‌സ്പ്രസ് വന്‍ ഇളവ് പ്രഖ്യാപിച്ചു

October 24, 2023

news_malayalam_air_india_flight_updates

October 24, 2023

ന്യൂസ്‌റൂം ഡെസ്‌ക്

കുവൈത്ത്: കുവൈത്തില്‍ നിന്ന് നാട്ടിലേക്കുള്ള അധിക ബാഗേജ് നിരക്കില്‍ എയര്‍ ഇന്ത്യ എക്‌സ്പ്രസ് ഇളവ് വരുത്തി. ഓഫ് സീസണ്‍ കണക്കിലെടുത്താണ് ഇളവ് വരുത്തിയതെന്നാണ് സൂചന. 10 കിലോ അധിക ബാഗേജിന് ഒരു ദിനാര്‍, 15 കിലോ അധിക ബാഗേജിന് 10 ദിനാറുമാണ് ഈടാക്കുക. ഡിസംബര്‍ 11 വരെയുള്ള യാത്രക്കാര്‍ക്ക് ഇളവ് ലഭിക്കും. 

ജുലൈയില്‍ സൗജന്യ ബാഗേജിന് പുറമെ കൂടുതലായി വരുന്ന അഞ്ച് കിലോ ബാഗേജിന് 3 ദിനാര്‍, 10 കിലോ ബാഗേജിന് ആറ് ദിനാര്‍, 15 കിലോയ്ക്ക് 12 ദിനാര്‍ എന്നിങ്ങനെ എയര്‍ ഇന്ത്യ നിരക്കുകള്‍ കുറച്ചിരുന്നു. ഇതാണ് വീണ്ടും കുറച്ചത്. നിലവില്‍ കുവൈത്തില്‍ നിന്നും നാട്ടിലേക്ക് 30 കിലോ ചെക്ക് ഇന്‍ ബാഗേജും ഏഴ് കിലോ കാബിന്‍ ബാഗേജുമാണ് സൗജന്യമായി കൊണ്ടുവരാനാവുക.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/DwYqZdMYXUCGOpYy8tmMSU
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക - https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News