Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
പ്രവാസികൾക്ക് ആശ്വാസ വാർത്ത; യു.എ.ഇയിലേക്ക് 5677 രൂപ മുതൽ ടിക്കറ്റ്; എയർ അറേബ്യയുടെ 'സൂപ്പർ സീറ്റ് സെയിൽ’ ബുക്കിങ് ആരംഭിച്ചു

April 23, 2024

news_malayalam_air-arabia_flight_updates

April 23, 2024

ന്യൂസ്‌റൂം ഡെസ്ക്

ഷാർജ: എയർ അറേബ്യയുടെ 'സൂപ്പർ സീറ്റ് സെയിൽ’ ഓഫർ ആരംഭിച്ചു. കേരളത്തിലേത് ഉൾപ്പെടെ ഇന്ത്യയിലെ പ്രമുഖ നഗരങ്ങളിൽ നിന്ന് യുഎഇയിലെ മൂന്ന് വിമാനത്താവളങ്ങളിലേക്കുള്ള ടിക്കറ്റുകളും ഓഫറിൽ ഉൾപ്പെടും.

ഇന്ത്യൻ നഗരങ്ങളിൽ നിന്ന് ഷാർജ, അബുദാബി, റാസൽഖൈമ എന്നിവിടങ്ങളിലേക്ക് 5,677 രൂപ മുതൽ ടിക്കറ്റുകൾ ലഭിക്കുമെന്ന് കമ്പനി അറിയിച്ചു. ഏപ്രിൽ 22 മുതൽ മേയ് 5 വരെ ഓഫർ പ്രയോജനപ്പെടുത്തി ടിക്കറ്റുകളെടുക്കാം. 2024 ഒക്ടോബർ 27 മുതൽ 2025 മാർച്ച് 29 വരെയുള്ള കാലയളവിലേക്ക് യാത്ര ചെയ്യുന്നതിനുള്ള ടിക്കറ്റുകളാണ് ഇങ്ങനെ സ്വന്തമാക്കാൻ സാധിക്കുക. കേരളത്തിലെ തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് വിമാനത്താവളങ്ങളിൽ നിന്ന് ഷാർജ, അബുദാബി, റാസ‌ൽഖൈമ വിമാനത്താവളങ്ങളിലേക്കുള്ള യാത്രകളും 5,677 രൂപ മുതലുള്ള ഓഫർ ടിക്കറ്റിൽ ഉൾപ്പെടുന്നുണ്ട്. 

കേരളത്തിലെ മൂന്ന് വിമാനത്താവളങ്ങൾക്ക് പുറമെ മുംബൈ, ഡൽഹി, അഹ്മദാബാദ്, ജയ്പൂർ, നാഗ്പൂർ, കൊൽക്കത്ത, ഗോവ, ബംഗളുരു, ഹൈദരാബാദ്, ചെന്നൈ, കോയമ്പത്തൂർ എന്നിവിടങ്ങളിൽ നിന്ന് ഷാർജ, അബുദാബി, റാസൽഖൈമ എന്നിവിടങ്ങളിലേക്കുള്ള ടിക്കറ്റുകൾക്കും 5677 രൂപ മുതലാണ് നിരക്ക്.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/Iq3CVicSDrS1LvIBvvkToc
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News