Breaking News
യുഎഇയിൽ 10 വർഷം കാലാവധിയുളള ബ്ലൂ റെസിഡൻസി വിസ പ്രഖ്യാപിച്ചു   | ഖത്തർ വിദേശകാര്യ മന്ത്രാലയ സഹമന്ത്രിക്ക് "ചാമ്പ്യൻ ഓഫ് ഹ്യൂമാനിറ്റേറിയൻ ഡിപ്ലോമസി" അവാർഡ് | ഫിഫ അറബ് കപ്പിന്റെ മൂന്ന് പതിപ്പുകള്‍ക്ക് ആതിഥേയത്വം വഹിക്കാൻ ഖത്തർ | എയർ ഇന്ത്യ എക്സ്പ്രസിന്റെ കണ്ണൂർ-അബുദാബി സർവീസ് മുന്നറിയിപ്പില്ലാതെ റദ്ദാക്കി; വിമാനത്താവളത്തിൽ പ്രതിഷേധം, മറ്റ് രണ്ടു വിമാനങ്ങൾ കൂടി റദ്ദാക്കി | അബുദാബിയിൽ ഹൃദയാഘാതത്തെ തുടർന്ന് മലപ്പുറം സ്വദേശി മരിച്ചു  | ഖത്തർ ഇന്ത്യന്‍ എംബസിയുടെ കോണ്‍സുലാര്‍ സേവനങ്ങളുടെ സമയം പുനഃക്രമീകരിച്ചു  | എം.​എ. യൂ​സു​ഫ​ലി ഖത്തർ അ​മീ​റു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി | സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു,ഇന്ത്യയിൽ മരുന്നില്ല  | ഇന്ത്യയിൽ പൗരത്വ ഭേദഗതി നിയമം നിലവിൽ വന്നു,ആദ്യം അപേക്ഷിച്ച 14 പേർക്ക് സർട്ടിഫിക്കറ്റുകൾ നൽകി | താഴ്ന്ന വരുമാനക്കാരായ പ്രവാസികൾക്ക് ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കാൻ  'കൊഡാക',എം-3 മാജിക്കൽ മ്യൂസിക്കൽ മൊമെന്റ്‌സ്‌ വെള്ളിയാഴ്ച |
പരേതനായ മുൻ എഎഫ്‌സി വൈസ് പ്രസിഡന്റ് അൽ മോഹന്നദിക്ക് എഎഫ്‌സി ഡയമണ്ട് ഓഫ് ഏഷ്യ പുരസ്‌കാരം

November 01, 2023

news_malayalam_sports_news_updates

November 01, 2023

ന്യൂസ്‌റൂം സ്പോർട്സ് ഡെസ്ക്

ദോഹ: മുൻ എഎഫ്‌സി വൈസ് പ്രസിഡന്റും ഫിഫ കൗൺസിൽ അംഗവുമായ സൗദ് അൽ മോഹന്നദിക്ക് ഏഷ്യൻ ഫുട്‌ബോൾ കോൺഫെഡറേഷന്റെ (എഎഫ്‌സി) എഎഫ്‌സി ഡയമണ്ട് ഓഫ് ഏഷ്യ അവാർഡ് മരണാനന്തര ബഹുമതിയായി ലഭിച്ചു. ഫുട്ബോളിന്റെ വികസനത്തിന് നൽകിയ സമഗ്ര സംഭാവനകൾക്കാണ് അവാർഡ്. ഇന്നലെ (ചൊവ്വ) ദോഹയിൽ നടന്ന എഎഫ്‌സി 2022 വാർഷിക അവാർഡ് ചടങ്ങിലാണ് പുരസ്‌കാരം പ്രഖ്യാപിച്ചത്.

ഏഷ്യയിലെ ഫുട്ബോൾ മുന്നേറ്റത്തിനായുള്ള മാതൃകാപരമായ വ്യക്തിഗത ശ്രമങ്ങളെ അംഗീകരിക്കുകയും ആദരിക്കുകയും ചെയ്യുന്ന കോൺഫെഡറേഷന്റെ ഏറ്റവും ഉയർന്ന അംഗീകാരമാണ് എ.എഫ്.സി ഡയമണ്ട് ഓഫ് ഏഷ്യ അവാർഡ്. 2023 ജനുവരിയിൽ അന്തരിച്ച അൽ മോഹന്നദിയുടെ ശ്രദ്ധേയമായ നേട്ടങ്ങളും അശ്രാന്തമായ അർപ്പണബോധവുമാണ് അദ്ദേഹത്തെ എഎഫ്‌സി ഡയമണ്ട് ഓഫ് ഏഷ്യ അവാർഡ് ജേതാവാക്കിയത്.

പരേതനായ സൗദ് അൽ മോഹന്നദിയുടെ മൂത്ത മകൻ അബ്ദുൾ അസീസ് സൗദ് അൽ മോഹന്നദിയാണ് എഎഫ്‌സി പ്രസിഡന്റ് ഷെയ്ഖ് സൽമാൻ ബിൻ ഇബ്രാഹിം അൽ ഖലീഫയിൽ നിന്ന് അവാർഡ് ഏറ്റുവാങ്ങിയത്. 

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/DwYqZdMYXUCGOpYy8tmMSU
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക - https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News