Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
എഎഫ്‌സി 2022: വാര്‍ഷിക പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു, സൗദിയുടെ സാലിം അൽ ദൗസരി മികച്ച താരം 

November 01, 2023

news_malayalam_sports_news_updates

November 01, 2023

ന്യൂസ്‌റൂം സ്പോർട്സ് ഡെസ്ക്

​ദോഹ: ഏഷ്യന്‍ ഫുട്‌ബോള്‍ കോണ്‍ഫെഡറേഷന്റെ (എഎഫ്‌സി)2022ലെ മികച്ച കളിക്കാരനെ പ്രഖ്യാപിച്ചു. ലോകകപ്പ്​ ഫുട്​ബാൾ ഗ്രൂപ്പ്​ റൗണ്ടിൽ അർജന്റീനയുമായുള്ള പോരാട്ടത്തിൽ ആരാധക മനസ്സിൽ ഇടം പിടിച്ച സൗദി അറേബ്യയുടെ സാലിം അൽ ദൗസരിക്കാണ്​ ഏറ്റവും മികച്ച താരത്തിനുള്ള പുരസ്​കാരം. മെല്‍ബണ്‍ താരം മാത്യു ലെക്കിയെയും ഖത്തറിന്റെ അല്‍മോസ് അലിയെയും പിന്നിലാക്കിയാണ് സലിം അൽ ദൗസരി മികച്ച താരത്തിനുള്ള പുരസ്​കാരം നേടിയത്​.

ഏറ്റവും മികച്ച വനിത താരത്തിനുള്ള പുരസ്​കാരം ഓസ്‌ട്രേലിയയുടെ സാമന്ത ഖേർ സ്വന്തമാക്കി. ഓസ്‌ട്രേലിയയുടെ ഏറ്റവും ഉയർന്ന ഗോൾസ്​കോറർ എന്ന വിഭാഗത്തിലാണ് സാമന്ത അംഗീകാരം നേടിയത്. മികച്ച കോച്ചിനുള്ള പുരസ്​കാരം ജപ്പാന്റെ ഹജിമെ മൊരിയാസു സ്വന്തമാക്കി. മികച്ച വനിതാ കോച്ചായി ചൈനയുടെ ഷുയി ക്വിൻസിയെ തെരഞ്ഞെടുത്തു. ചൈനയെ ആദ്യമായി ഏഷ്യൻ വനിതാ കിരീട നേട്ടത്തിലേക്ക്​ നയിച്ചതിനുള്ള അംഗീകാരമാണ്​ ഷുയി നേടിയത്. 

ദോഹയിലെ ഖത്തര്‍ ഇന്റര്‍ നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്ന 27-മത് വാര്‍ഷിക പുരസ്‌കാര ചടങ്ങിലാണ് വിജയികളെ പ്രഖ്യാപിച്ചത്. ഇത് ആദ്യമായാണ് എഎഫ്‌സി വാര്‍ഷിക പുരസ്‌കാരത്തിന് ദോഹ വേദിയാകുന്നത്.  

അതേസമയം, ചടങ്ങില്‍ എഎഫ്‌സിയുടെ പുതിയ അവാര്‍ഡായ റീജനല്‍ അസോസിയേഷന്‍ ഓഫ് ദി ഇയര്‍, മോഡിഫൈഡ് മെംബര്‍ അസോസിയേഷന്‍ ഓഫ് ദി ഇയര്‍ പുരസ്‌കാരം എന്നിവ ഉള്‍പ്പെടെ 18 അവാര്‍ഡുകൾ സമ്മാനിച്ചു. 2022 ലോകകപ്പ് പ്രദേശിക സംഘാടകരായ സുപ്രീം കമ്മിറ്റി ഫോര്‍ ഡെലിവറി ആന്റ് ലെഗസിക്ക് പ്രത്യേക സ്മാരക ഫലകവും ചടങ്ങില്‍ സമ്മാനിച്ചു. നാല് വര്‍ഷത്തിന് ശേഷമാണ് എഎഫ്‌സി വാര്‍ഷിക പുരസ്‌കാര ചടങ്ങ് നടക്കുന്നത്.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/DwYqZdMYXUCGOpYy8tmMSU
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക - https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News