Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
ഖത്തര്‍ എഎഫ്‌സി ഏഷ്യന്‍ കപ്പിന്റെ കിക്കോഫിന് മണിക്കൂറുകള്‍ മാത്രം ബാക്കി

January 10, 2024

news_malayalam_afc_asian_cup_updates

January 10, 2024

ന്യൂസ്‌റൂം ബ്യുറോ

ദോഹ: ഖത്തറില്‍ വെള്ളിയാഴ്ച(ജനുവരി 12) ആരംഭിക്കുന്ന എഎഫ്‌സി ഏഷ്യന്‍ കപ്പിന്റെ കിക്കോഫിന് ലുസൈല്‍ സ്റ്റേഡിയം പൂര്‍ണ സജ്ജമെന്ന് അധികൃതര്‍ അറിയിച്ചു. വൈകിട്ട് അഞ്ച് മണിക്ക് ഉദ്ഘാടന ചടങ്ങ് ആരംഭിക്കും. ഏഴ് മണിമുതല്‍ ആരംഭിക്കുന്ന ഉദ്ഘാടന മത്സരത്തില്‍ നിലവിലെ ചാംപ്യന്‍മാരും ആതിഥേയരുമായ ഖത്തര്‍ ലെബനനെ നേരിടും. സ്റ്റേഡിയത്തില്‍ ആരാധകര്‍ക്കായി ലൈവ് ഷോകള്‍, ഗെയിമിംഗ് ഏരിയകള്‍, ഭക്ഷണ- പാനീയ ട്രക്കുകള്‍ എന്നിവ ഉള്‍പ്പെടുന്ന ഫാന്‍ സോണ്‍ സജ്ജീകരിക്കും. ടൂര്‍ണമെന്റിന്റെ ഭാഗ്യ ചിഹ്നങ്ങളായ സബൂഗ്, ടിംബികി, ഫ്രെഹ, സ്‌ക്രിതി, ട്രാനെഹ് എന്നിവരുമായി സംവദിക്കാനുള്ള അവസരവുമൊരുക്കും. 

മത്സരത്തിന്റെ കിക്കോഫിന് അഞ്ച് മണിക്കൂര്‍ മുമ്പ് ഗേറ്റുകള്‍ തുറക്കും. ആരാധകരോട് നേരത്തെ സ്‌റ്റേഡിയത്തില്‍ എത്തണമെന്നും അധികൃതര്‍ നിര്‍ദേശിച്ചു. ടൂര്‍ണമെന്റിന്റെ എല്ലാ ടിക്കറ്റുകളും ഡിജിറ്റലായതിനാല്‍ ഏത് മൊബൈല്‍ ഉപകരണത്തില്‍ നിന്നും ടിക്കറ്റുകള്‍ കാണിക്കാമെന്നും അധികൃതര്‍ വ്യക്തമാക്കി. അതേസമയം പ്രവേശനത്തിന് ഹയ്യ ആവശ്യമില്ല. വേദിയിലുടനീളം സഹായങ്ങള്‍ക്കായി വോളണ്ടിയര്‍മാരും ജീവനക്കാരുമുണ്ടാകും. ടൂര്‍ണമെന്റിന്റെ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകളില്‍ ലിസ്റ്റ് ചെയ്തിട്ടുള്ള നിരോധിത വസ്തുക്കളുമായി പ്രവേശനം അനുവദിക്കില്ലെന്നും എഎഫ്‌സി അധികൃതര്‍ വ്യക്തമാക്കി.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/CIEQF0ymerI3E7Kl0Fortt
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News