Breaking News
യുഎഇയിൽ 10 വർഷം കാലാവധിയുളള ബ്ലൂ റെസിഡൻസി വിസ പ്രഖ്യാപിച്ചു   | ഖത്തർ വിദേശകാര്യ മന്ത്രാലയ സഹമന്ത്രിക്ക് "ചാമ്പ്യൻ ഓഫ് ഹ്യൂമാനിറ്റേറിയൻ ഡിപ്ലോമസി" അവാർഡ് | ഫിഫ അറബ് കപ്പിന്റെ മൂന്ന് പതിപ്പുകള്‍ക്ക് ആതിഥേയത്വം വഹിക്കാൻ ഖത്തർ | എയർ ഇന്ത്യ എക്സ്പ്രസിന്റെ കണ്ണൂർ-അബുദാബി സർവീസ് മുന്നറിയിപ്പില്ലാതെ റദ്ദാക്കി; വിമാനത്താവളത്തിൽ പ്രതിഷേധം, മറ്റ് രണ്ടു വിമാനങ്ങൾ കൂടി റദ്ദാക്കി | അബുദാബിയിൽ ഹൃദയാഘാതത്തെ തുടർന്ന് മലപ്പുറം സ്വദേശി മരിച്ചു  | ഖത്തർ ഇന്ത്യന്‍ എംബസിയുടെ കോണ്‍സുലാര്‍ സേവനങ്ങളുടെ സമയം പുനഃക്രമീകരിച്ചു  | എം.​എ. യൂ​സു​ഫ​ലി ഖത്തർ അ​മീ​റു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി | സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു,ഇന്ത്യയിൽ മരുന്നില്ല  | ഇന്ത്യയിൽ പൗരത്വ ഭേദഗതി നിയമം നിലവിൽ വന്നു,ആദ്യം അപേക്ഷിച്ച 14 പേർക്ക് സർട്ടിഫിക്കറ്റുകൾ നൽകി | താഴ്ന്ന വരുമാനക്കാരായ പ്രവാസികൾക്ക് ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കാൻ  'കൊഡാക',എം-3 മാജിക്കൽ മ്യൂസിക്കൽ മൊമെന്റ്‌സ്‌ വെള്ളിയാഴ്ച |
എഎഫ്‌സി ഏഷ്യൻ കപ്പിന്റെ കൂടുതൽ ടിക്കറ്റുകൾ ഉടൻ വിൽപ്പനയ്ക്ക് 

October 18, 2023

news_malayalam_afc_asian_cup_updates

October 18, 2023

ന്യൂസ്‌റൂം സ്പോർട്സ് ഡെസ്ക് 

ദോഹ: ഖത്തര്‍ ആതിഥേയത്വം വഹിക്കുന്ന എഎഫ്സി ഏഷ്യന്‍ കപ്പ് ടൂര്‍ണമെന്റ് ടിക്കറ്റുകളുടെ അടുത്ത ഘട്ട വില്‍പ്പന ഉടൻ ആരംഭിക്കുമെന്ന്  ടൂർണമെന്റ് സംഘാടകർ സോഷ്യൽ മീഡിയയിൽ അറിയിച്ചു. വിവധ പാക്കേജുകള്‍ ഉള്‍പ്പെടുന്ന ടിക്കറ്റുകള്‍ക്ക് 25 റിയാലാണ് നിരക്ക്. സിംഗിള്‍ മാച്ച് ടിക്കറ്റ്, ടൂര്‍ണമെന്റിന്റെ ആദ്യ റൗണ്ടിലെ പ്രിയപ്പെട്ട ടീം പാക്കേജുകള്‍, ഗ്രൂപ്പ് ഘട്ടങ്ങള്‍, മറ്റ് ഓപ്ഷനുകള്‍ അടങ്ങുന്നവയാണ് പാക്കേജുകള്‍. ഫൈനല്‍ മത്സരത്തിന് 30 റിയാല്‍ മുതലാണ് ടിക്കറ്റ് നിരക്ക്. 

ടൂര്‍ണമെന്റിന്റെ ആദ്യ ഘട്ട ടിക്കറ്റ് വിൽപന പൂർത്തിയായതായി കഴിഞ്ഞ ദിവസം അധികൃതർ അറിയിച്ചിരുന്നു. വില്‍പന തുടങ്ങി ഏഴു ദിവസത്തിനുള്ളില്‍ തന്നെ മുഴുവൻ ടിക്കറ്റുകളും വിറ്റഴിഞ്ഞതായാണ് റിപ്പോർട്ട്. ഒക്ടോബര്‍ പത്തിന് തുടങ്ങിയ ടിക്കറ്റ് വില്‍പനയുടെ ആദ്യ ഘട്ടത്തില്‍  ഒന്നര ലക്ഷം ടിക്കറ്റുകളും വിറ്റഴിഞ്ഞതായി ഏഷ്യൻ കപ്പ് ഖത്തര്‍ സംഘാടകര്‍ അറിയിച്ചു. വില്‍പന ആരംഭിച്ച്‌ ആദ്യ 24 മണിക്കൂറിനുള്ളില്‍ 81,209 ടിക്കറ്റുകള്‍ ആരാധകര്‍ സ്വന്തമാക്കിയിരുന്നു. ഖത്തർ കഴിഞ്ഞാൽ അയല്‍ രാജ്യമായ സൗദി അറേബ്യയിൽ നിന്നുള്ളവരാണ് ഏറ്റവും കൂടുതൽ ടിക്കറ്റുകൾ വാങ്ങിയത്. ഇന്ത്യക്കാരാണ് മൂന്നാമതുള്ളത്.

സംഘാടക സമിതിയുടെ https://asiancup2023.qa/en എന്ന വെബ്സൈറ്റിലൂടെയും എഎഫ്സിയുടെ https://www.theafc.com/en/national/afc_asian_cup/home.ftml എന്ന വെബ്സൈറ്റിലൂടെയും ടിക്കറ്റുകള്‍ ബുക്ക് ചെയ്യാം.

അടുത്തവര്‍ഷം ജനുവരി 12 മുതല്‍ ഫെബ്രുവരി 10 വരെയാണ് ടൂര്‍ണമെന്റ്. ഇന്ത്യ ഉള്‍പ്പെടെ ഏഷ്യന്‍ രാജ്യങ്ങളിലെ 24 ദേശീയ ടീമുകള്‍ പങ്കെടുക്കും. ഏഴ് ലോകകപ്പ് വേദികളില്‍ ഉള്‍പ്പെടെ ഒന്‍പത് സ്റ്റേഡിയങ്ങളിലായി 51 മത്സരങ്ങളാണ് നടക്കുക.

അതേസമയം, ഏഷ്യൻ കപ്പ് മാച്ച് ടിക്കറ്റുകൾ അനധികൃത വിൽപ്പന ചാനലുകൾ വഴി വാങ്ങരുതെന്നും അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. എ.എഫ്.സിയുടെ ഔദ്യോഗിക വെബ്സൈറ്റിലൂടെയല്ലാതെ മറ്റൊരു വെബ്‌സൈറ്റും ടൂർണമെന്റിനുള്ള ടിക്കറ്റുകൾ വിൽക്കില്ല. ടിക്കറ്റ് ബ്രോക്കർമാർ, ഇന്റർനെറ്റ് ലേലങ്ങൾ, ഇന്റർനെറ്റ് ടിക്കറ്റ് ഏജന്റുമാർ അല്ലെങ്കിൽ മറ്റ് അനൗദ്യോഗിക ടിക്കറ്റ് എക്സ്ചേഞ്ച് പ്ലാറ്റ്‌ഫോമുകൾ തുടങ്ങിയ അനധികൃത വിൽപ്പന ചാനലുകൾ വഴി വാങ്ങിയ ടിക്കറ്റുകൾ  സാധുതയുള്ളതല്ല. ഇത്തരം ടിക്കറ്റുകൾ അറിയിപ്പ് കൂടാതെ ഏത് സമയത്തും റദ്ദാക്കലിന് വിധേയമാക്കും. 

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/DwYqZdMYXUCGOpYy8tmMSU
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക - https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News