Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
എ.എഫ്.സി ഏഷ്യൻ കപ്പിനുള്ള കൂടുതൽ ടിക്കറ്റുകളുടെ വിൽപ്പന ആരംഭിച്ചു

January 15, 2024

news_malayalam_afc_asian_cup_updates

January 15, 2024

ന്യൂസ്‌റൂം ബ്യുറോ

 ദോഹ: എ.എഫ്.സി ഏഷ്യൻ കപ്പ് ടൂർണമെന്റിന്റെ അഡിഷണൽ ടിക്കറ്റുകളുടെ വിൽപ്പന ആരംഭിച്ചതായി എ.എഫ്.സി അധികൃതർ അറിയിച്ചു. എ.എഫ്.സിയുടെ ഔദ്യോഗിക സോഷ്യൽ മീഡിയയിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. 

ടിക്കറ്റ് ലിങ്ക്: https://asiancup2023.qa/en

അതേസമയം, വ്യാജ വെബ്‌സൈറ്റുകളിൽ നിന്ന് എഎഫ്‌സി ഏഷ്യൻ കപ്പിനുള്ള ടിക്കറ്റുകൾ വാങ്ങുന്നതിനെതിരെ അധികൃതർ പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. എ.എഫ്.സിയുടെ ഔദ്യോഗിക പ്ലാറ്റ്‌ഫോമിൽ നിന്നോ ടിക്കറ്റ് റീസെയിൽ വെബ്‌സൈറ്റിൽ നിന്നോ ടിക്കറ്റുകൾ വാങ്ങണമെന്നാണ് അധികൃതരുടെ നിർദേശം. അനധികൃത വിൽപ്പന ചാനലുകൾ വഴി വാങ്ങിയതോ വീണ്ടും വിൽക്കുന്നതോ ആയ ടിക്കറ്റുകൾ സാധുതയുള്ളതല്ലെന്നും, അറിയിപ്പ് കൂടാതെ എപ്പോൾ വേണമെങ്കിലും ടിക്കറ്റ് റദ്ദാക്കപ്പെടുമെന്നും അധികൃതർ വ്യക്തമാക്കി.

എ.എഫ്.സി ഏഷ്യൻ കപ്പിന്റെ നാലാം ദിവസമായ ഇന്ന് (തിങ്കൾ) ഉച്ചക്ക് 2:30ന് ജാസിം ബിൻ ഹമദ് സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ ബഹ്റൈൻ- കൊറിയ റിപ്പബ്ലിക്കിനെ നേരിടും. കൂടാതെ, വൈകിട്ട് 5:30ന് അഹ്മദ് ബിൻ അലി സ്റ്റേഡിയത്തിൽ ഇന്തോനേഷ്യ-ഇറാഖ് പോരാട്ടവും, രാത്രി 8:30ന് അൽ ജനൂബ് സ്റ്റേഡിയത്തിൽ മലേഷ്യ-ജോർദാൻ മത്സരവും നടക്കും.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/KIGk615xlF1ILlMGxpUXqI
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News