Breaking News
ഒമാനില്‍ സര്‍ക്കാര്‍ വെബ്‌സൈറ്റുകള്‍ക്ക് സമാനമായ വ്യാജ സൈറ്റുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് മുന്നറിയിപ്പ് | അബുദാബിയിൽ ജീവനുള്ള കോഴിയെ വിറ്റ സൂപ്പർ മാർക്കറ്റ് അടച്ചുപൂട്ടി  | സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു |
ഖത്തര്‍ എഎഫ്‌സി ഏഷ്യന്‍ കപ്പ്; റൗണ്ട് ഓഫ് 16 മത്സരങ്ങള്‍ക്ക് ഇന്ന് മുതല്‍ തുടക്കമാവും

January 28, 2024

news_malayalam_sports_news_updates

January 28, 2024

ന്യൂസ്‌റൂം ബ്യുറോ

ദോഹ: ഏഷ്യന്‍ കപ്പ് ഖത്തര്‍ 2023 ന്റെ റൗണ്ട് ഓഫ് 16 മത്സരങ്ങള്‍ക്ക് ഇന്ന് തുടക്കമാവും. ഇന്ന് മുതല്‍ (ജനുവരി 28) ജനുവരി 31 വരെ ഉച്ചയ്ക്ക് 2.30നും, രാത്രി 7 മണിക്കും മത്സരങ്ങള്‍ നടക്കും. 

ഇന്ന്, ജനുവരി 28ന് - ജാസിം ബിന്‍ ഹമദ് സ്റ്റേഡിയത്തില്‍ ഉച്ചയ്ക്ക് 2.30ന് ഓസ്‌ട്രേലിയ- ഇന്തോനേഷ്യ പോരാട്ടവും അഹമ്മദ് ബിന്‍ അലി സ്റ്റേഡിയത്തില്‍ രാത്രി 7ന് തജിക്കിസ്ഥാന്‍- യുഎഇ മത്സരവും നടക്കും. 

ജനുവരി 29 - ഖലീഫ ഇന്റര്‍നാഷണല്‍ സ്റ്റേഡയിത്തില്‍ ഉച്ചയ്ക്ക് 2.30ന് ഇറാഖ്- ജോര്‍ദാന്‍ പോരാട്ടവും രാത്രി 7 മണിക്ക് അല്‍ ബയാത്ത് സ്‌റ്റേഡിയത്തില്‍ ഖത്തര്‍ ഫലസ്തീന്‍ മത്സരവും നടക്കും. ഇതാദ്യമായാണ് ഇന്തോനേഷ്യയും ഫലസ്തീനും റൗണ്ട് ഓഫ് 16 മത്സരങ്ങള്‍ക്ക് യോഗ്യത നേടുന്നത്.

ജനുവരി 30- അല്‍ ജനൂബ് സ്റ്റേഡിയത്തില്‍ ഉച്ചയ്ക്ക് 2.30ന് ഉസ്ബക്കിസ്ഥാന്‍- തായ്‌ലന്റ് പോരാട്ടവും രാത്രി ഏഴിന് എഡ്യുക്കേഷന്‍ സിറ്റി സ്‌റ്റേഡിയത്തില്‍ സൗദി അറേബ്യ- കൊറിയ റിപ്പബ്ലിക് മത്സരവും നടക്കും.

ജനുവരി 31- അല്‍ തുമാമ സ്റ്റേഡിയത്തില്‍ ഉച്ചയ്ക്ക് 2.30ന് ബഹ്‌റൈന്‍- ജപ്പാന്‍ പോരാട്ടവും രാത്രി ഏഴിന് അബ്ദുല്ല ബിന്‍ ഖലീഫ സ്റ്റേഡിയത്തില്‍ ഇറാന്‍- സിറിയ മത്സരവും നടക്കും.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/KIGk615xlF1ILlMGxpUXqI
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News