Breaking News
ഒമാനില്‍ സര്‍ക്കാര്‍ വെബ്‌സൈറ്റുകള്‍ക്ക് സമാനമായ വ്യാജ സൈറ്റുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് മുന്നറിയിപ്പ് | അബുദാബിയിൽ ജീവനുള്ള കോഴിയെ വിറ്റ സൂപ്പർ മാർക്കറ്റ് അടച്ചുപൂട്ടി  | സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു |
ഖത്തർ എ.എഫ്.സി ഏഷ്യൻ കപ്പിന്റെ ഔദ്യോഗിക ഗാനം പുറത്തിറക്കി 

January 01, 2024

news_malayalam_afc_asian_cup_updates

January 01, 2024

ന്യൂസ്‌റൂം ബ്യുറോ

ദോഹ: ഖത്തർ 2023 എ.എഫ്.സി ഏഷ്യൻ കപ്പിന്റെ ഔദ്യോഗിക ഗാനം പുറത്തിറക്കി. ടൂർണമെന്റിന്റെ ഔദ്യോഗിക തീം ഗാനമായ 'ഹദാഫ്' ഇന്ന് ഉച്ചയ്ക്കാണ് (ജനുവരി 1) "അവേക്കനിംഗ് മ്യൂസിക്" എന്ന യൂട്യൂബ് ചാനലിലൂടെ റിലീസ് ചെയ്‌തത്‌. കത്താറ സ്റ്റുഡിയോയും അവേക്കനിംഗ് മ്യൂസിക്കും ചേർന്നാണ് ഔദ്യോഗിക ഗാനം പുറത്തിറക്കിയതായി സോഷ്യൽ മീഡിയ ചാനലുകളിലൂടെ പ്രഖ്യാപിച്ചത്.

 

"നമുക്ക് ഹദാഫുമായി പുതുവർഷം ആരംഭിക്കാം; ഗോളിന്റെ പര്യായമായ അറബി വാക്കാണ് ഹദാഫ്. അഭിലാഷം, ഐക്യം, പ്രതിരോധം എന്നിവ ആഘോഷിക്കുന്ന രചനയാണിത്. ഇത് ഞങ്ങൾ ചെയ്യുന്ന എല്ലാ കാര്യങ്ങളിലും പ്രത്യാശ നിലനിർത്താനും സ്ഥിരോത്സാഹം പ്രകടിപ്പിക്കാനും ഞങ്ങളെ പ്രോത്സാഹിപ്പിക്കുന്നു," പ്രാദേശിക സംഘാടക സമിതി പറഞ്ഞു.

ദോഹ മെട്രോയുടെയും ഓൾഡ് ദോഹ തുറമുഖത്തിന്റെയും രംഗങ്ങളുള്ള ഈ ഗാനം ഹേബ ഹമാദ എഴുതി ഖത്തറി ആർട്ടിസ്റ്റ് ഫഹദ് അൽ ഹജ്ജാജിയും കുവൈത്തി ഗായകൻ ഹുമൂദ് അൽ ഖുദറും ചേർന്നാണ് ആലപിച്ചിരിക്കുന്നത്. 

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/CIEQF0ymerI3E7Kl0Fortt
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News