Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
വഞ്ചന,അനധികൃത പണമിടപാട് : ഖത്തറിൽ 64 പേരെ അറസ്റ്റ് ചെയ്തു

September 24, 2023

Gulf_Malayalam_News

September 24, 2023

ന്യൂസ്‌റൂം ബ്യുറോ

ദോഹ: ഖത്തറിൽ വഞ്ചനാപരമായ പ്രവർത്തനങ്ങളിൽ ഏർപ്പെട്ട വിവിധ രാജ്യക്കാരായ 64 പേരെ സാമ്പത്തിക-സൈബർ കുറ്റകൃത്യ വിഭാഗം അറസ്റ്റ് ചെയ്‌തതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. പ്രതികൾ കുറ്റം സമ്മതിച്ചിട്ടുണ്ടെന്നും അധികൃതർ പറഞ്ഞു. 

നിക്ഷേപ കമ്പനികളായി ആൾമാറാട്ടം നടത്തുക, നിയമവിരുദ്ധമായി ഫണ്ട് ശേഖരിക്കുന്നതിനായി വ്യാജ ബിസിനസുകൾ സ്ഥാപിക്കുക, തുടങ്ങിയവയാണ് പ്രതികൾ ചെയ്‌ത കുറ്റങ്ങൾ. നാല് മില്യൺ ഖത്തർ റിയാലും, മറ്റ് വിദേശ കറൻസികളും, നിയമവിരുദ്ധ ആവശ്യങ്ങൾക്ക് ഉപയോഗിച്ച ഇലക്ട്രോണിക് ഉപകരണങ്ങളും അധികൃതർ കണ്ടെത്തിയിട്ടുണ്ട്. നിയമനടപടികൾക്ക് വേണ്ടി പ്രതികളെയും, പിടിച്ചെടുത്ത സാധനങ്ങളെയും പബ്ലിക് പ്രോസിക്യൂഷന് കൈമാറിയിട്ടുണ്ടെന്നും മന്ത്രാലയം വ്യക്തമാക്കി.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക- https://chat.whatsapp.com/G3GYQhfaTLoDVK1Qr9fc5G


Latest Related News