Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
റമദാൻ: ഖത്തറിൽ 4,000 കുടുംബങ്ങൾക്ക് ഭക്ഷണ കിറ്റ് വിതരണം ചെയ്യും 

March 12, 2024

news_malayalam_awqaf_ministry_updates

March 12, 2024

ഖദീജ അബ്രാർ 

ദോഹ. ഖത്തറിൽ റമദാനിൽ നാലായിരത്തിലധികം കുടുംബങ്ങള്‍ക്ക് ഭക്ഷണ കിറ്റുകള്‍ വിതരണം ചെയ്യുമെന്ന് എന്‍ഡോവ്മെന്റ് ആന്‍ഡ് ഇസ്ലാമിക് അഫയേഴ്സ് മന്ത്രാലയത്തിലെ (ഔഖാഫ്) ജനറല്‍ അഡ്മിനിസ്ട്രേഷന്‍ ഓഫ് എന്‍ഡോവ്മെന്റ് അറിയിച്ചു. ഹിഫ്‌സ് അല്‍ നേമ സെന്ററിന്റെ സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. ജനറല്‍ അഡ്മിനിസ്ട്രേഷന്‍ ഓഫ് എന്‍ഡോവ്മെന്റ് ഡയറക്ടര്‍ ജനറല്‍ ഡോ. ഷെയ്ഖ് ഖാലിദ് ബിന്‍ മുഹമ്മദ് ബിന്‍ ഗാനേം അല്‍താനി, ഹിഫ്സ് അല്‍ നേമ സെന്റര്‍ എക്സിക്യൂട്ടീവ് ഡയറക്ടര്‍ അലി അയ്ദ് അല്‍ ഖഹ്താനി, ഡിപ്പാര്‍ട്ട്മെന്റിലെ മറ്റ് നിരവധി ഡയറക്ടര്‍മാരും സെക്ഷന്‍ മേധാവികളും പങ്കെടുത്ത വാര്‍ത്താ സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. 

കുടുംബാംഗങ്ങളുടെ എണ്ണം അനുസരിച്ച് ഭക്ഷണ കിറ്റുകളിൽ വ്യത്യാസമുണ്ടാകുമെന്നും റമദാനിലേക്കുള്ള എല്ലാ ആവശ്യ വസ്തുക്കളും കിറ്റിൽ ഉൾപ്പെടുത്തുമെന്നും മന്ത്രാലയം വ്യക്തമാക്കി. നിർദ്ധനരായ കുടുംബങ്ങൾക്ക് കിറ്റുകൾ വിതരണം ചെയ്യാൻ സന്നദ്ധ പ്രവർത്തകരെ ഉൾപ്പെടുത്തി ഡെലിവെറിക്കുള്ള വാഹനങ്ങൾ നൽകുമെന്നും അധികൃതർ കൂട്ടിച്ചേർത്തു.

ഡിപ്പാര്‍ട്ട്മെന്റിന്റെ മുന്‍നിര പദ്ധതികളിലൊന്നാണ് ഈ സംരംഭമെന്നും, നിര്‍ദ്ധനരായ കുടുംബങ്ങള്‍ക്ക് ഭക്ഷണ കിറ്റുകള്‍ വിതരണം ചെയ്യുന്നതിനുള്ള പദ്ധതി കോവിഡ് -19 ന്റെ തുടക്കം മുതല്‍ പ്രവര്‍ത്തനക്ഷമമാണെന്നും ഷെയ്ഖ് ഖാലിദ് ബിന്‍ മുഹമ്മദ് ബിന്‍ ഗാനേം അല്‍താനി പറഞ്ഞു. 

പദ്ധതി നടപ്പാക്കുന്നതിനും കേന്ദ്രവുമായി സഹകരിച്ചതിനും ജനറല്‍ അഡ്മിനിസ്ട്രേഷന്‍ ഓഫ് എന്‍ഡോവ്മെന്റിന് അല്‍ ഖഹ്താനി നന്ദി അറിയിച്ചു. വിവിധ എന്‍ഡോവ്മെന്റ് രീതികളിലൂടെ ചാരിറ്റിയിലേക്ക് സംഭാവന നല്‍കാനും അദ്ദേഹം അഭ്യര്‍ത്ഥിച്ചു. സമൂഹത്തിലെ വിവിധ വിഭാഗങ്ങളില്‍ കാരുണ്യത്തിന്റെ ചൈതന്യം നല്‍കുന്നതിനും പ്രചരിപ്പിക്കുന്നതിനുമുള്ള സംസ്‌കാരം പ്രോത്സാഹിപ്പിക്കുക, ദാനത്തിന്റെ മാസമായ റമദാനില്‍ നിര്‍ദ്ധനരായ കുടുംബങ്ങളുമായി ദാനം പങ്കിടുക എന്നിവയാണ് സംരംഭത്തിന്റെ ലക്ഷ്യം.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/IocT7PQnr4MEYpMCPpqwIn
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News