Breaking News
അബുദാബിയിൽ ജീവനുള്ള കോഴിയെ വിറ്റ സൂപ്പർ മാർക്കറ്റ് അടച്ചുപൂട്ടി  | സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും |
ഗസയിൽ നിന്ന് ചികിത്സയ്ക്കായി ഖത്തറിലെത്തിച്ച 3 വയസ്സുകാരൻ മരിച്ചു

December 27, 2023

news_malayalam_death_news_in_qatar

December 27, 2023

ന്യൂസ്‌റൂം ബ്യുറോ

ദോഹ: ഗസ മുനമ്പിൽ നിന്ന് ചികിത്സയ്ക്കായി ഖത്തറിലെത്തിച്ച കുട്ടി മരണപ്പെട്ടതായി ഫലസ്തീൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഖത്തറിൽ ചികിത്സയിലായിരുന്ന മൂന്ന് വയസ്സുകാരൻ ലുവായ് അബ്ദുൾറഹ്മാൻ ഇബ്രാഹിം മൂസയാണ് ഇന്നലെ (ചൊവ്വ) മരിച്ചത്. ദോഹയിലെ മെസൈമീർ സെമിത്തേരിയിൽ കുട്ടിയെ സംസ്‌കരിക്കുമെന്ന് പ്രാദേശിക സോഷ്യൽ മീഡിയ സ്ഥിരീകരിച്ചു.

ഗസയില്‍ പരിക്കേറ്റ 1500 പേരെ ചികിത്സിക്കാനും ഗസയില്‍ നിന്ന് അനാഥരായ 3000 പേരെ സ്‌പോണ്‍സര്‍ ചെയ്യാനും ഖത്തർ അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍താനി നിര്‍ദേശം നല്‍കിയിരുന്നു. ഈജിപ്തുമായി സഹകരിച്ച് പരിക്കേറ്റവരേയും അവരുടെ കുടുംബാംഗങ്ങളേയും ചികിത്സയ്ക്കായി ആശുപത്രികളില്‍ എത്തിക്കുമെന്ന് ഖത്തർ പ്രഖ്യാപിച്ചിരുന്നു. ഗസയിലെ ഫലസ്തീന്‍ ജനതയ്ക്ക് സഹായം നല്‍കുന്നതിന്റെ ഭാഗമായാണ് ഖത്തറിന്റെ നടപടി. അതേസമയം, ഗസയിൽ നിന്ന് ചികിത്സയ്ക്കായി ഖത്തറിലെത്തിയവരുടെ എണ്ണമോ അവർ ചികിത്സയിലുള്ള ആശുപത്രിയോ അധികൃതർ വെളിപ്പെടുത്തിയിട്ടില്ല. 

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/CIEQF0ymerI3E7Kl0Fortt
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News