Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
സേവറി സീഷെല്‍ റെസ്‌റ്റോറന്റിന്റെ 24-മത് ഔട്ട്‌ലെറ്റ് നാളെ ഖത്തറില്‍ പ്രവര്‍ത്തനമാരംഭിക്കും

October 30, 2023

news_malayalam_new-retaurant_opening_in_qatar

October 30, 2023

ന്യൂസ്‌റൂം ബ്യുറോ

ദോഹ: ഇന്ത്യയിലും യുഎഇയിലുമായി പ്രവര്‍ത്തിക്കുന്ന സേവറി സീഷെല്‍ റെസ്റ്റോറന്റിന്റെ 24-മത്തെ ഔട്ട്‌ലെറ്റ് നാളെ (ഒക്ടോബര്‍ 31 ) ദോഹയില്‍ പ്രവര്‍ത്തനമാരംഭിക്കും. വൈകിട്ട് ആറ് മണിക്ക് മുഹമ്മദ് അഹമ്മദ് ഖഷ് അല്‍ മന്‍സൂരി സേവറി സീഷെല്ലിന്റെ ഖത്തറിലെ ആദ്യ ഔട്ട്‌ലെറ്റിന്റെ ഉദ്ഘാടനം നിര്‍വഹിക്കും. അകാസിയ ഗ്രൂപ്പ് ചെയര്‍മാന്‍ ഇസ്മായില്‍ അല്‍ബറാമി മുഖ്യാതിഥിയായിരിക്കും. 

അല്‍ മുന്‍തസയിലെ സ്ട്രീറ്റ് 850ല്‍ സോണ്‍ 24, ബില്‍ഡിംഗ് 11ലാണ് സേവറി സീഷെല്‍ പ്രവര്‍ത്തിക്കുന്നത്. പഞ്ചനക്ഷത്ര ഹോട്ടലുകളുടെ നിലവാരത്തില്‍ പ്രവര്‍ത്തിക്കുന്ന സേവറി സീഷെല്ലില്‍ ഒരേ സമയം 150 പേര്‍ക്ക് ഇരിക്കാവുന്ന വിശാലമായ ഡൈനിംഗ് ഹാളാണ് സജ്ജീകരിച്ചിരിക്കുന്നത്. 2002ല്‍ ആരംഭിച്ച സീ ഷെല്ലിന് ഖത്തറില്‍ ഉള്‍പ്പെടെ കോഴിക്കോട്, ചെന്നൈ, മംഗലാപുരം, ആര്‍ക്കോട്, ബംഗളുരു, ചെന്നൈ, അംബൂര്‍, യുഎഇ എന്നിവിടങ്ങളില്‍ 24 ഒട്ട്‌ലെറ്റുകളാണ് നിലവില്‍ ഉള്ളത്. 

കേരള, ഇറ്റാലിയന്‍, അറബിക്, അമേരിക്കന്‍ രുചിക്കൂട്ടുകള്‍ക്ക് പുറമെ വ്യത്യസ്തയിനം രുചികളുമായി പുതിയ ഭക്ഷ്യാനുഭവം ഖത്തറില്‍ സേവറി സീഷെല്‍ സമ്മാനിക്കുമെന്ന് ചെയര്‍മാന്‍ കുഞ്ഞിമൂസ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. സീഷെല്‍ കോര്‍പറേറ്റ് മാനേജര്‍ സീഷാന്‍, ജനറല്‍ മാനേജര്‍ കെ എന്‍ സാബിത്ത്, എക്‌സിക്യൂട്ടീവ് ഷെഫ് രാജന്‍ മാത്യു തുടങ്ങിയവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/DwYqZdMYXUCGOpYy8tmMSU
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക - https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News