Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
2026 ലോ​ക​ക​പ്പ് യോ​ഗ്യ​ത ഫു​ട്ബാ​ൾ മ​ത്സ​ര​ത്തി​ൽ ഇ​ന്ത്യ​യും കു​വൈ​ത്തും നേർക്കുനേർ 

November 06, 2023

Gulf_Malayalam_News

November 06, 2023

ന്യൂസ്‌റൂം സ്പോർട്സ് ഡെസ്ക്

കു​വൈ​ത്ത് സി​റ്റി: 2026 ലോ​ക​ക​പ്പ് യോ​ഗ്യ​ത മ​ത്സ​ര​ത്തി​ൽ കു​വൈ​ത്തി​നെ നേ​രി​ടാൻ ഇ​ന്ത്യ​ൻ ടീം. നവംബർ 16നാ​ണ് മ​ത്സ​രം. മത്സരത്തിനായി നവംബർ 14ന് ഇ​ന്ത്യ​ൻ ടീം ​കു​വൈ​ത്തി​ലെ​ത്തും. പ​രി​ശീ​ല​ന​ത്തി​നാ​യി ബു​ധ​നാ​ഴ്ച (നവംബർ 8) ഇ​ന്ത്യ​ൻ ടീം ​ദു​ബാ​യി​ലെ​ത്തും. ദു​ബാ​​യി​ൽ​ നി​ന്നാ​കും ​കു​വൈ​ത്തി​ലേ​ക്ക് ടീം എത്തുന്നത്. ലോ​ക​ക​പ്പ് യോ​ഗ്യ​ത ​മ​ത്സ​ര​ത്തി​ൽ ഗ്രൂ​പ്​ ‘എ’​യി​ലെ ഇ​ന്ത്യ-​കു​വൈ​ത്ത് മ​ത്സ​ര​മാ​ണ് 16ന് ​ന​ട​ക്കു​ക. 

കുവൈത്തിലെ ജാ​ബി​ർ അ​ൽ അ​ഹ​മ്മ​ദ് ഇ​ന്റ​ർ​നാ​ഷ​ന​ൽ സ്റ്റേ​ഡി​യ​ത്തി​ൽ വൈ​കീ​ട്ട് ഏ​ഴി​നാ​ണ് മ​ത്സ​രം. ഇ​ന്ത്യ​ൻ ടീ​മി​ന്റെ 28 അം​ഗ സാ​ധ്യ​ത​പ​ട്ടി​ക​യി​ൽ സു​നി​ൽ ഛേത്രി, ​ഗു​ർ​പ്രീ​ത് സി​ങ് സ​ന്ധു, സ​ന്ദേ​ശ് ജി​ങ്കാ​ൻ എ​ന്നി​വ​രു​ൾ​പ്പെ​ടെ പ്ര​മു​ഖ താ​ര​ങ്ങ​ളു​മുണ്ട്. മ​ല​യാ​ളി​ക​ളാ​യ സ​ഹ​ൽ അ​ബ്ദു​ൽ സ​മ​ദും കെ.​പി. രാ​ഹു​ലും സാ​ധ്യ​ത ടീ​മി​ലു​ണ്ട്. അ​മ​രീ​ന്ദ​ർ സി​ങ്, ഗു​ർ​പ്രീ​ത് സി​ങ് സ​ന്ധു, വി​ശാ​ൽ കൈ​ത് എ​ന്നി​വ​രാ​ണ് ഗോ​ൾ കീ​പ്പ​ർ​മാ​ർ.

ആ​കാ​ശ് മി​ശ്ര, ലാ​ൽ​ചു​ങ്‌​നും​ഗ, മെ​ഹ്താ​ബ് സി​ങ്, നി​ഖി​ൽ പൂ​ജാ​രി, രാ​ഹു​ൽ ഭേ​ക്കെ, റോ​ഷ​ൻ സി​ങ് നൗ​റെം, സ​ന്ദേ​ശ് ജി​ങ്കാ​ൻ, സു​ഭാ​ശി​ഷ് ബോ​സ് എ​ന്നി​വ​രി​ൽ​നി​ന്നാ​കും പ്ര​തി​രോ​ധ​നി​ര. മ​ധ്യ​നി​ര​യി​ൽ അ​നി​രു​ദ്ധ് ഥാ​പ്പ, ബ്ര​ൻ​ഡ​ൻ ഫെ​ർ​ണാ​ണ്ട​സ്, ഗ്ലാ​ൻ പീ​റ്റ​ർ മാ​ർ​ട്ടി​ൻ​സ്, ലാ​ലെ​ങ്മാ​വി​യ, ലി​സ്റ്റ​ൺ കൊ​ളാ​സോ, മ​ഹേ​ഷ് സി​ങ് നൗ​റെം, ന​ന്ദ​കു​മാ​ർ ശേ​ഖ​ർ, രോ​ഹി​ത് കു​മാ​ർ, സ​ഹ​ൽ അ​ബ്ദു​ൽ സ​മ​ദ്, സു​രേ​ഷ് സി​ങ് വാ​ങ്ജാം, ഉ​ദാ​ന്ത സി​ങ് എ​ന്നി​വ​ർ ടീ​മി​ലു​ണ്ട്. ഇ​ഷാ​ൻ പ​ണ്ഡി​ത, ലാ​ലി​യ​ൻ​സു​വാ​ല ചാ​ങ്‌​തെ, മ​ൻ​വീ​ർ സി​ങ്, കെ.​പി. രാ​ഹു​ൽ, സു​നി​ൽ ഛേത്രി, ​വി​ക്രം പ്ര​താ​പ് സി​ങ് എ​ന്നി​വ​രാ​ണ് ഫോ​ർ​വേ​ഡ് പ​ട്ടി​ക​യി​ലുള്ളത്. 

ഖ​ത്ത​ർ, അ​ഫ്​​ഗാ​നി​സ്​​താ​ൻ എ​ന്നി​വ​രാ​ണ് ഗ്രൂ​പ്പ് എയി​ലെ മ​റ്റു ടീ​മുകൾ. ഗ്രൂ​പ്പി​ലെ ആ​ദ്യ ര​ണ്ടു സ്ഥാ​ന​ക്കാ​ർ 2027ൽ ​സൗ​ദി​യി​ൽ ന​ട​ക്കു​ന്ന ഏ​ഷ്യ​ൻ ക​പ്പി​ലേ​ക്ക് ​യോ​ഗ്യ​ത നേ​ടും. ഒ​ന്നും ര​ണ്ടും സ്ഥാ​ന​ക്കാ​ർ 2026 ലോ​ക​ക​പ്പ് യോ​ഗ്യ​ത ​മ​ത്സ​ര​ങ്ങ​ളു​ടെ മൂ​ന്നാം റൗ​ണ്ടി​ലും പ്ര​വേ​ശി​ക്കും.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/CqJci12yE9VL8MZgKZYvGm
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News