Breaking News
അബുദാബിയില്‍ ഒറ്റത്തവണ ഉപയോഗിക്കാവുന്ന സ്‌റ്റൈറോഫോം ഉല്‍പ്പന്നങ്ങള്‍ നിരോധിക്കുന്നു | ഒമാനില്‍ സര്‍ക്കാര്‍ വെബ്‌സൈറ്റുകള്‍ക്ക് സമാനമായ വ്യാജ സൈറ്റുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് മുന്നറിയിപ്പ് | അബുദാബിയിൽ ജീവനുള്ള കോഴിയെ വിറ്റ സൂപ്പർ മാർക്കറ്റ് അടച്ചുപൂട്ടി  | സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു |
ഖത്തർ ഇന്ത്യൻ എംബസിയിൽ ക്ലാർക്കിന്റെ ഒഴിവ്

August 08, 2023

August 08, 2023

ന്യൂസ്‌റൂം ജോബ് ഡെസ്ക്

ദോഹ : ഖത്തറിലെ ഇന്ത്യൻ എംബസിയിൽ ക്ലാർക്കിന്റെ തസ്തികയിൽ സ്ഥിരം നിയമനത്തിനായി ഇപ്പോൾ അപേക്ഷിക്കാം.നിലവിൽ ഖത്തറിലുള്ളവരാണ് അപേക്ഷിക്കേണ്ടത്.

യോഗ്യത :

1- അംഗീകൃത സർവകലാശാല ബിരുദം.

2-കമ്പ്യുട്ടർ പരിജ്ഞാനം.

3- ഇംഗ്ലീഷ്,ഹിന്ദി ഭാഷകളിൽ പ്രാവീണ്യം.

4- പ്രായം 2023 ജൂലായ് 31 ന് 21 നും 35 നും ഇടയിലായിരിക്കണം.

5-ഖത്തറിലെ ഏതെങ്കിലും പ്രശസ്ത സ്ഥാപനത്തിൽ ക്ലറിക്കൽ തസ്തികയിൽ കുറഞ്ഞത് 3 വർഷത്തെ പ്രവർത്തി പരിചയം.

 

പ്രതിമാസം എല്ലാ അലവൻസുകളും ഉൾപെടെ  5550 റിയാൽ വേതനമായി ലഭിക്കും.താത്പര്യമുള്ളവർ സാധുതയുള്ള ഖത്തർ താമസ രേഖയോടൊപ്പം അപേക്ഷകൾ ഇ-മെയിൽ ചെയ്യണം.

ഇ മെയിൽ വിലാസം : cr1.doha.@mea.gov.in.അപേക്ഷകൾ ലഭിക്കേണ്ട അവസാന തിയ്യതി : 2023 ആഗസ്റ്റ് 22.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക- https://chat.whatsapp.com/DoTp5mITouhJcwHKcDKLsm

 


Latest Related News