Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
ദോഹയിലെ അൽ ദബാബിയ സ്ട്രീറ്റിൽ രാത്രികാല നിയന്ത്രണം,ദിവസവും രാത്രി എട്ട് മണിക്കൂർ സമയം അടച്ചിടും

August 13, 2023

August 13, 2023

 ന്യൂസ്‌റൂം ബ്യൂറോ
ദോ​ഹ: അൽ ദബാബിയ സ്ട്രീറ്റിൽ ദിവസവും രാത്രി 8 മണിക്കൂർ വീതം ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുമെന്ന് പൊതുമരാമത്ത് അതോറിറ്റി അഷ്ഗാൽ അറിയിച്ചു. അൽ ഖഫ്ജി സ്ട്രീറ്റിൽ നിന്ന് ദുഹൈൽ സ്ട്രീറ്റിലേക്ക് പോകുന്ന റോഡാണ് താൽക്കാലികമായി അടക്കുന്നത്.

ആഗസ്റ്റ് 16 മുതൽ സെപ്റ്റംബർ 2 വരെ എല്ലാ ദിവസവും രാത്രി 10 മുതൽ രാവിലെ 6 വരെ എട്ട് മണിക്കൂർ സമയത്തേക്ക് വാഹനങ്ങൾ കടത്തി വിടുന്നതല്ല. നിർമാണപ്രവർത്തനങ്ങൾ  പൂർത്തിയാക്കുന്നതിനാണ് നിയന്ത്രണം.

ഈ സമയങ്ങളിൽ, അൽ ദബാബിയ സ്ട്രീറ്റിലേക്ക് പോകേണ്ടവർ അൽ ഖഫ്ജി സ്ട്രീറ്റിലേക്ക് തിരിഞ്ഞു പോകാവുന്നതാണ്.അൽ ഷെഫലാഹിയ സ്ട്രീറ്റ് വഴി ദുഹൈൽ സ്ട്രീറ്റിലേക്ക് കടന്ന്  വലത്തേക്ക് തിരിഞ്ഞ് അൽ ദബാബിയ സ്ട്രീറ്റ് വഴി ലക്ഷ്യസ്ഥാനത്തെത്താം.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക- https://chat.whatsapp.com/DoTp5mITouhJcwHKcDKLsm


Latest Related News