Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
ദോഹയിലെ അൽ കസറത്ത് റോഡിനെയും സ്ട്രീറ്റ് 33നെയും ബന്ധിപ്പിക്കുന്ന ഇന്റർചേഞ്ച് തുറന്നു

August 14, 2023

August 14, 2023

ന്യൂസ്‌റൂം ബ്യൂറോ
ദോഹ: ഇൻഡസ്ട്രിയൽ ഏരിയയിലെ സ്ട്രീറ്റ് 33നെയും അൽ കസറത്ത് സ്ട്രീറ്റിനെയും ബന്ധിപ്പിക്കുന്ന ഇന്റർചേഞ്ച് തുറന്നതായി അഷ്‌ഗാൽ അറിയിച്ചു. ഹൈവേ പ്രോജക്ട്‌സ് ഡിപ്പാർട്ട്‌മെന്റ് നടപ്പിലാക്കുന്ന സ്ട്രീറ്റ് 33 അപ്‌ഗ്രേഡ് പദ്ധതിയുടെ ഭാഗമായാണ് പുതിയ ഇന്റർചേഞ്ച് നിർമിച്ചത്.

പഴയ റൗണ്ട് എബൗട്ടിനെ രണ്ട് ലെവൽ ഇന്റർചേഞ്ചായി മാറ്റുകയും, സിഗ്നലുകൾ ഉൾപ്പെടെ ഗതാഗത നിയന്ത്രണത്തിന് 215.70 മീറ്റർ പാലം നിർമ്മിക്കുകയും ചെയ്‌തിട്ടുണ്ട്.  ദോഹയിൽ നിന്ന് അൽ കസറത്ത് സ്ട്രീറ്റിലേക്കും തിരിച്ചും യാത്ര ചെയ്യുന്നവർക്ക് ഗതാഗതം സുഗമമാക്കുന്നതാണ് പുതിയ ഇന്റർചേഞ്ച്.

അറ്റകുറ്റപണികൾ പൂർത്തിയാക്കുന്നതിനായി വെസ്റ്റ് ഇൻഡസ്ട്രിയൽ സ്ട്രീറ്റിനെയും സ്ട്രീറ്റ് 33 നെയും ബന്ധിപ്പിക്കുന്ന പഴയ റൗണ്ട്എബൗട്ട് രണ്ട് മാസത്തേക്ക് താൽക്കാലികമായി അടച്ചിടുമെന്നും അധികൃതർ വ്യക്തമാക്കി. വെസ്റ്റ് ഇൻഡസ്ട്രിയൽ റോഡിൽ നിന്ന് വരുന്ന വാഹനങ്ങൾ എനർജി സ്ട്രീറ്റ് റൗണ്ട് എബൗട്ടിലേക്കോ, അൽ കസറത്ത്/സ്ട്രീറ്റ് 33 ജംഗ്ഷനിൽ പുതുതായി തുറന്ന ഇന്റർചേഞ്ചിലേക്കോ തിരിച്ചുവിടുന്നതായിരിക്കും.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക- https://chat.whatsapp.com/DoTp5mITouhJcwHKcDKLsm


Latest Related News