Breaking News
അബുദാബിയില്‍ ഒറ്റത്തവണ ഉപയോഗിക്കാവുന്ന സ്‌റ്റൈറോഫോം ഉല്‍പ്പന്നങ്ങള്‍ നിരോധിക്കുന്നു | ഒമാനില്‍ സര്‍ക്കാര്‍ വെബ്‌സൈറ്റുകള്‍ക്ക് സമാനമായ വ്യാജ സൈറ്റുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് മുന്നറിയിപ്പ് | അബുദാബിയിൽ ജീവനുള്ള കോഴിയെ വിറ്റ സൂപ്പർ മാർക്കറ്റ് അടച്ചുപൂട്ടി  | സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു |
ദോഹ എക്സ്പോയിൽ നിങ്ങൾക്കും ഫുഡ് ഔട്‍ലെറ്റുകൾ തുടങ്ങാം,അപേക്ഷകൾ ക്ഷണിച്ചു

August 10, 2023

August 10, 2023

ന്യൂസ്‌റൂം ബ്യുറോ

അൻവർ പാലേരി 

ദോഹ : ഒക്ടോബർ 2 മുതൽ 2024 മാർച്ച് 28 വരെ ആറു മാസം നീണ്ടുനിൽക്കുന്ന ദോഹ എക്സ്പോയിൽ ഫുഡ് ആൻഡ് ബീവറേജ് (എഫ് ആൻഡ് ബി) ഔട്‍ലെറ്റുകൾ തുടങ്ങാൻ അപേക്ഷകൾ ക്ഷണിച്ചു.

എക്സ്പോയിൽ എത്തുന്ന സന്ദർശകർക്ക് രുചിവൈവിധ്യങ്ങൾ അനുഭവിക്കാൻ അവസരം നൽകുന്ന കിയോസ്‌കുകൾ തുടങ്ങാനാണ് ഓൺലൈനായി അപേക്ഷകൾ ക്ഷണിക്കുന്നത്. റെസ്റ്റോറന്റ്,ഫുഡ് ആൻഡ് ബീവറേജ് മേഖലയിലെ ആഗോള  ബ്രാൻഡുകൾക്കും ഖത്തറിലെ സ്ഥാപനങ്ങൾക്കും അപേക്ഷിക്കാം.ഖത്തറി, ഇന്ത്യൻ, ഫിലിപ്പിനോ, ചൈനീസ്, കൊറിയൻ, തായ്, ജിസിസി, ഈജിപ്ഷ്യൻ, ലെബനീസ്, ടർക്കിഷ്, ലാറ്റിനമേരിക്കൻ തുടങ്ങി മധുരപലഹാരങ്ങൾ, കോഫി ഷോപ്പുകൾ എന്നീ മേഖലകളിലുള്ളവർക്കും ഇതൊരു മികച്ച അവസരമായിരിക്കും.4x4മീറ്റർ, 8x4മീറ്റർ എന്നിങ്ങനെ രണ്ടു തരം  കിയോസ്‌കുകളോ ഫുഡ് ട്രക്ക് തിരഞ്ഞെടുക്കാം.ഇതുമായി ബന്ധപ്പെട്ട വിശദമായ മാർഗനിർദ്ദേശങ്ങൾ ഔദ്യോഗിക വെബ്‌സൈറ്റിൽ നൽകിയിട്ടുണ്ട്.

എഫ് ആൻഡ് ബി സ്ഥാപനങ്ങൾക്കുള്ള നിർദിഷ്ട നിബന്ധനകൾ ബാധകമായിരിക്കും.ശുചിത്വം/മുനിസിപ്പാലിറ്റി, പൊതുജനാരോഗ്യ മന്ത്രാലയം , ഭക്ഷ്യ സുരക്ഷ, സംഭരണം, ഭക്ഷണം പാചകം ചെയ്യൽ  എന്നിവയുമായി ബന്ധപ്പെട്ട പൊതു നിയമങ്ങളും നിയന്ത്രണങ്ങളും പാലിച്ചിരിക്കണം.

കിയോസ്‌കുകളിലും ഫുഡ് ട്രക്കുകളിലും ഗ്യാസും കരിയും: ഉപയോഗിക്കാൻ അനുവാദമുണ്ടാവില്ല.ഇലക്ട്രിക് അടുക്കള ഉപകരണങ്ങൾ മാത്രമേ അനുവദിക്കൂ.

പാക്കേജിംഗ്:ഭക്ഷണം വിളമ്പാൻ പ്ലാസ്റ്റിക് അനുവദിക്കില്ല.പകരം  സുസ്ഥിര പരിസ്ഥിതി സൗഹൃദ പാക്കേജിംഗ് ഉപയോഗിക്കണം.

ഭക്ഷണാവശിഷ്ടങ്ങൾ ഉപേക്ഷിക്കാൻ പ്രത്യേക ബിന്നുകൾ സ്ഥാപിക്കുകയും എല്ലാ ഭക്ഷണാവശിഷ്ടങ്ങളും റീസൈക്കിൾ ചെയ്ത് കമ്പോസ്റ്റാക്കി മാറ്റുകയും ചെയ്യും.

വാടക കരാർ : കരാർ 6 മാസത്തേക്കായിരിക്കും. എക്‌സ്‌പോ  സമയങ്ങളിൽ നിർബന്ധമായും തുറന്നു പ്രവർത്തിച്ചിരിക്കണം.തുടർച്ചയായി 5 ദിവസത്തിൽ കൂടുതൽ അടച്ചിട്ടാൽ, കരാർ അവസാനിപ്പിക്കാനും വാടക തിരികെ നൽകാതിരിക്കാനും എക്‌സ്‌പോ മാനേജ്‌മെന്റിന് അവകാശമുണ്ടായിരിക്കും.

ഡെലിവറി: എക്‌സ്‌പോയിൽ രജിസ്റ്റർ ചെയ്ത സ്ഥാപനങ്ങളുടെ ഡ്രൈവർമാരെയും റൈഡർമാരെയും മാത്രമേ സൈറ്റിൽ അനുവദിക്കൂ. ഇവർ എക്സ്പോയിൽ പങ്കാളിത്തം വഹിക്കുന്നവരുടെ  പ്ലാറ്റ്‌ഫോമിൽ ലിസ്റ്റ് ചെയ്തിരിക്കണം.

മെനു: എക്‌സ്‌പോ മാനേജ്‌മെന്റ് കമ്പനി മെനു അവലോകനം ചെയ്യുകയും അംഗീകരിക്കുകയും വേണം; മാനേജ്മെന്റിന്റെ മുൻകൂർ അനുമതിയില്ലാതെ ഇത് മാറ്റാനോ അപ്ഡേറ്റ് ചെയ്യാനോ ഓപ്പറേറ്റർമാർക്ക് അനുവാദമില്ല.

വിലനിർണ്ണയം: വിലനിർണ്ണയം ന്യായമായിരിക്കണം; വെള്ളം, കുപ്പി ജ്യൂസ്, ശീതളപാനീയങ്ങൾ എന്നിവയുടെ വില എക്‌സ്‌പോ മാനേജ്‌മെന്റിന്റെ തീരുമാനത്തിന് അനുസൃതമായിരിക്കണം.ഭക്ഷ്യ വസ്തുക്കളുടെയും പാനീയങ്ങളുടെയും വില മാനേജ്‌മെന്റ് അംഗീകരിക്കുകയും മാറ്റങ്ങളും അപ്‌ഡേറ്റുകളും മുൻകൂട്ടി അംഗീകരിക്കുകയും വേണം.


വിതരണം ചെയ്യാൻ ഉദ്ദേശിക്കുന്ന ഭക്ഷണത്തിന്റെ ചിത്രങ്ങൾ, മെനു,നിലവിലുള്ള ഭക്ഷണശാലയുടെ പുറം, ഇന്റീരിയർ എന്നിവ അടങ്ങിയ ഫയലുകൾ, രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് (സിആർ), ട്രേഡിംഗ് ലൈസൻസ് എന്നിവയുടെ പകർപ്പുകളും അപേക്ഷയ്‌ക്കൊപ്പം സമർപ്പിച്ചിരിക്കണം.

അപേക്ഷകൾ അയക്കാനുള്ള ലിങ്ക് : Doha Expo 2023 F&B Outlet

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക- https://chat.whatsapp.com/DoTp5mITouhJcwHKcDKLsm

 


Latest Related News