Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
ബഹ്‌റൈനിൽ പതിനൊന്നാം നിലയിലെ ബാൽക്കണിയിൽ നിന്ന് വീണ് കണ്ണൂർ സ്വദേശിയായ പതിനഞ്ചുകാരൻ മരിച്ചു

August 13, 2023

August 13, 2023

ന്യൂസ്‌റൂം ബ്യൂറോ
മനാമ: ബഹ്‌റൈനിൽ ബാൽക്കണിയിൽ നിന്ന് വീണ് കണ്ണൂർ പഴയങ്ങാടി മുട്ടം വെള്ളച്ചാൽ സ്വദേശിയായ മലയാളി  വിദ്യാർഥി മരിച്ചു. ബഹ്‌റൈനിൽ ബിസിനസ് നടത്തിവരുന്ന ഷജീറിന്റെ മകൻ സയാൻ അഹമ്മദ് (15) ആണ് മരിച്ചത്. ജുഫൈറിലെ അപാർട്ട്മെന്റിന്റെ പതിനൊന്നാം നിലയിലെ ബാൽക്കണിയിൽ നിന്ന് താഴേക്ക് വീഴുകയായിരുന്നു.

ബഹ്‌റൈൻ ന്യൂ മില്ലേനിയം സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാർഥിയായിരുന്നു.  അടുത്ത കാലത്താണ് ഈ കുടുംബം ഒമാനിൽ നിന്ന് ബഹ്റൈനിലേയ്ക്ക് മാറിയത്. ശനിയാഴ്ച വൈകീട്ടാണ് അപകടം. മൃതദേഹം സൽമാനിയ ആശുപത്രി മോർച്ചറിയിലാണുള്ളത്.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക- https://chat.whatsapp.com/DoTp5mITouhJcwHKcDKLsm


Latest Related News